ബോളിവുഡ് ഏറ്റവും പ്രിയങ്കരനായ താരമാണ് ടൈഗര്‍ ഷ്റോഫ്.യുവ പ്രേഷകരുടെ മനസ്സിൽ വളരെ വലിയ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ് ഷ്റോഫ്.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ വര്‍ക്ക്ഔട്ട് വീഡിയോകളും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഒരു പ്രത്യേകത എന്തെന്നാൽ തന്റെ ചിത്രങ്ങളില്‍ പോലും ആക്ഷന്‍ ആണ് കൂടുതലും ടൈഗര്‍ ചെയ്യുന്നത്. അധികസമയവും ആക്ഷന്‍ ഹീറോ ആകാനായി പരിശീലനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാറുമുണ്ട് താരം. ഇപ്പോഴിതാ പരിശീലനസമയത്തെടുത്ത ഒരു പഴയൊരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ടൈഗര്‍.
View this post on Instagram
എല്ലാം ഫിറ്റ്നസ് പ്രേമികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുകയും അതെ പോലെ വലിയൊരു പ്രചോദനമാവുകയും ചെയ്യുന്ന വീഡിയോ ആണിത്.വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത് സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്ത്തകരുടമക്കം നിരവധി പേരാണ്. ഒരു ചാട്ടത്തിനിടെ പഞ്ചിംഗ് ബാഗില്‍ പല തവണ കിക്ക് ചെയ്യുന്ന ടൈഗറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതുതന്നെ ടൈഗറിന്റെ പരിശീലകന് നദീം ചെയ്യുമ്ബോള്‍ ചുവട് പിഴച്ച് താഴെ വീഴുന്നതും വീഡിയോയില്‍ കാണാം. അതുകൊണ്ട് തന്നെ പരിശീലകനെ ചെറുതായി കളിയാക്കുന്ന രീതിയിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.