നടൻ വിനായകന് ഒപ്പമുള്ള 25 വർഷത്തെ സൗഹൃദം ആഘോഷിച്ച് നടൻ ടിനി ടോം. സോഷ്യൽ മീഡിയയിലൂടെയാണ് സൗഹൃദത്തിന്റെ സിൽവർ ജൂബിലി നടൻ ടിനി അറിയിച്ചത്. വിനായകന്റെ തോളിൽ കൈയിട്ട് ചിരിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ടിനി ടോം പങ്കുവെച്ചത്. ഒപ്പമുള്ള അടിക്കുറിപ്പിൽ ബോബ് മാർലിയുടെ ‘നോ വുമൺ, നോ ക്രൈ’ എന്ന വരികളും ടിനി ടോം കുറിച്ചു. കോളേജ് കാലം മുതലുള്ള സൗഹൃദത്തിനാണ് 25 വർഷങ്ങൾ ആയിരിക്കുന്നതെന്നും ടിനി കുറിച്ചു. ‘നോ വുമൺ, നോ ക്രൈ. ബോബ് മാർലി, കോളേജ് കാലം മുതലുള്ള 25 വർഷത്തെ സൗഹൃദം ആഘോഷിക്കുന്നു. എല്ലാക്കാലത്തേക്കും കൂട്ടുകാർ’ എന്ന വരികൾ കുറിച്ചാണ് ടിനി ടോം സൗഹൃദ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.
വിവാദങ്ങൾക്കിടയിൽ വിനായകനെ ചേർത്തു നിർത്തിയ ടിനി ടോമിന് ആരാധകരുടെ ഭാഗത്ത് നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ‘ഇതു പോലുള്ള വേസ്റ്റിനെ ചേർത്ത് നിർത്തി സ്വന്തം വില കളയല്ലെ ടിനി ചേട്ട’, ‘മലയാള സിനിമയിലെ രണ്ട് മഹാ പ്രതിഭകൾ’, ‘ഒരു നാണയത്തിന്റെ ഇരുവശങ്ങൾ’, അങ്ങനെ അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകളാണ് ടിനി ടോമിന്റെ ഫോട്ടോയ്ക്ക് താഴെ വന്നിരിക്കുന്നത്. ചില കമന്റുകൾക്ക് നടൻ ടോവിനോ തോമസിന്റെ ഒരു അഭിമുഖത്തിലെ ഭാഗം മറുപടിയായി ടിനി ടോം കൊടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ കുറിച്ച് ചോദിക്കുമ്പോൾ അതിന് കാരണം തൊഴിലില്ലായ്മ ആണെന്ന് ടോവിനോ പറയുന്ന അഭിമുഖത്തിലെ ഭാഗമാണ് കമന്റായി ടിനി ടോം നൽകിയിരിക്കുന്നത്.
ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു വിനായകന്റെ വിവാദ പരാമർശം. തനിക്ക് ഒരു സ്ത്രീയുമായി സെക്സ് ചെയ്യണമെന്ന് തോന്നിയാൽ താൻ ആ സ്ത്രീയോട് ചോദിക്കുമെന്നും അങ്ങനെ ഇതുവരെ പത്തു സ്ത്രീകളുമായി താൻ സെക്സ് ചെയ്തിട്ടുണ്ടെന്നും വിനായകൻ വാർത്താസമ്മേളനത്തിൽ വെച്ച് പറഞ്ഞു. മീടു ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു വിനായകന്റെ പരാമർശം. എന്താണ് മീടു എന്ന് തനിക്കറിയില്ലെന്നും വിനായകൻ പറഞ്ഞിരുന്നു. കൂടാതെ, വാർത്താസമ്മേളനത്തിന് എത്തിയിരുന്ന മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാട്ടി മോശം പരാമർശം നടത്തിയതിന് പിന്നീട് വിനായകൻ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…