‘നാണ്, പിർത്തിറാജ്, അണൂപ്‌ മേനോണ്, ഉണ്ണി മുകുന്ദൻ’; ട്രോളൻമാർക്ക് ചാകര ഒരുക്കി ടിനിയുടെ മാസ് ഐറ്റം, പിന്നാലെ സോഷ്യൽമീഡിയയിൽ ബാലക്കൊപ്പമുള്ള ഫോട്ടോയും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഒരു ഡയലോഗ് മാത്രമേ കാണാനും കേൾക്കാനും ഉള്ളൂ. ‘നാണ്, പിർത്തിറാജ്, അണൂപ്‌ മേനോണ്, ഉണ്ണി മുകുന്ദൻ’ എന്നതാണ് അത്. ട്രോളൻമാർ ഇതിനെ വെറുതെ വിട്ടില്ല. നിറയെ ട്രോളുകളും വന്നുതുടങ്ങി. ചിലർ ടിനി ടോമിന്റെ മിമിക്രി ഗംഭീരമാണെന്ന് ട്രോൾ ഉണ്ടാക്കിയപ്പോൾ മറ്റു ചിലർ ബാലയെ ട്രോളാനാണ് തുടങ്ങിയത്. ‘എന്താണ് ലെമൺ ടീ ഒക്കെ ചോയ്ച്ചെന്ന് കേട്ട്… നാണ്, പിർത്തിറാജ്, അണൂപ്‌ മേനോണ്, ഉണ്ണി മുകുന്ദൻ’, എന്ന് പോകുകയാണ് ട്രോളുകൾ.

രമേഷ് പിഷാരടിയുമൊത്ത് ഒരു ടിവി ഷോയിൽ പങ്കെടുക്കുന്നതിനിടയിൽ ആയിരുന്നു ട്രോളുകൾക്ക് ആധാരമായ സംഭവം നടന്നത്. രമേഷ് പിഷാരടി നേതൃത്വം നൽകുന്ന ‘ഫൺസ് അപ്പോൺ എ ടൈം’ എന്ന സ്റ്റാൻഡ് അപ് കോമഡി ഷോ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ആയിരുന്നു ടിനി ടോം. ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി ബാല ടിനിയെ വിളിച്ചതിനെക്കുറിച്ച് ആയിരുന്നു ടിനി ടോം ഷോയിൽ പറഞ്ഞത്. ബാലയുടെ ശബ്ദം അതേപോലെ അനുകരിച്ച് ആയിരുന്നു ടിനി ടോം ഇങ്ങനെ പറഞ്ഞത്. 2012ൽ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ‘ഹിറ്റ് ലിസ്റ്റ്’. അതിൽ അഭിനയിക്കാൻ വേണ്ടി ബാല തന്നെ ക്ഷണിച്ചത് ഓർത്തെടുത്താണ് ടിനി പറഞ്ഞത്. ‘ടിനിയേട്ടാ, നമ്മള് ഫ്രണ്ട്സ് സെറ്റപ്പില് അതായത് നാണ്, പിർത്തിരാജ്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എല്ലാവരും ചേർന്നൊരു പടം ചെയ്യുന്നു. നിങ്ങളുടെ പേമെന്റ് എത്രയാണെന്ന് പറയൂ’ – തുടർന്ന് എക്സിക്യുട്ടീവ് എൽദോ വിളിക്കുമെന്ന് പറഞ്ഞ് ബാല ഫോൺ കട്ട് ചെയ്തു.

പിന്നാലെ എൽദോ വിളിച്ചെന്നും എത്ര ദിവസം ഷൂട്ട് ഉണ്ടാകുമെന്ന് ചോദിച്ചപ്പോൾ നാലഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞെന്നും ടിനി പറഞ്ഞു. ഒരു 3 – 4 രൂപ കിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഇപ്പോ പറയാമെന്ന് പറഞ്ഞ് എൽദോ വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ബാല വിളിച്ച് ‘നിങ്ങള് 3 – 4 രൂപ ചോദിച്ചോ ? നിങ്ങള് കമ്മിയായിട്ട് പറയ്, നാണ്, പിർത്തിറാജ്, അണൂപ്‌ മേനോണ്, ഉണ്ണി മുകുന്ദൻ… എന്ന് പറഞ്ഞു തുടങ്ങി. ഇത് കേട്ടപ്പോൾ തനിക്ക് പേടിയായെന്നും ആ ബെൽറ്റിൽ നിന്ന് താൻ ഔട്ടാവുമോ? എന്ന് തോന്നി തുടങ്ങിയെന്നും ടിനി വ്യക്തമാക്കി. തുടർന്ന് എൽദോയോട് കുറച്ചു രണ്ടു രൂപയാക്കി കുറച്ചു പറഞ്ഞു. വീണ്ടും അതേ ഡയലോഗുമായി വിളിച്ചു. അത് കഴിഞ്ഞ് ഒരു രൂപയാക്കി കുറച്ചപ്പോൾ അതേ ഡയലോഗുമായി വീണ്ടും വിളിച്ചെന്നും തുടർന്ന് ഒന്നും പറയാതെ വന്ന് അഭിനയിച്ചോളാമെന്ന് താൻ പറഞ്ഞെന്നും ടിനി വ്യക്തമാക്കി. ഷൂട്ട് കഴിഞ്ഞ് ട്രാവലിംഗിന്റെ പൈസ ചോദിക്കാൻ ചെന്നപ്പോൾ, ‘നാണ്, പിർത്തിറാജ്, അണൂപ്‌ മേനോണ്, ഉണ്ണി മുകുന്ദൻ’ ഡയലോഗുമായി ബാല വീണ്ടുമെത്തിയെന്നും ടിനി പറഞ്ഞു. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും സിനിമ കഴിഞ്ഞപ്പോൾ തനിക്ക് ബാല നല്ല കാശ് തന്നെന്നും ഇന്നും ബാല തന്റെ അടുത്ത സുഹൃത്താണെന്നും ടിനി പറഞ്ഞു. ഈ കഥ പിന്നീട് സുരാജ് ഒക്കെ വളർത്തി വലുതാക്കി വേറെ കഥയാക്കിയെന്നും ടിനി പറഞ്ഞു. ഏതായാലും ഈ കഥ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ ബാലയ്ക്ക് ഒപ്പമുള്ള ചിത്രം ടിനി ടോം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ബാലാ മൈ ബ്രോ’ എന്ന അടിക്കുറിപ്പോടെയാണ് ടിനി ടോം ചിത്രം പങ്കുവെച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago