സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ച് നടന്‍ ടിനി ടോം. തനിക്കെതിരെ നിരന്തരം കമന്റുകളിടുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാലാണ് അയാളെ വിളിക്കേണ്ടി വന്നതെന്നാണ് ടിനി ടോം പറയുന്നത്. ഇതുപോലുള്ള കമന്റുകള്‍ നിത്യവും ലഭിക്കുന്നുണ്ട്. അവയെ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്ത് കളയുന്ന രീതിയിലെ കാണാറുള്ളുവെന്നും ടിനി പറയുന്നു.
ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് എനിക്കും പ്രതികരിക്കാന്‍ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാളിനെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്. ഞാന്‍ അയാളെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരിട്ട് വന്ന് എന്നോട് സംസാരിക്കാന്‍ പറയുകയും ചെയ്തു. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാന്‍ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല. ഞാനും അമ്ബലപ്പറമ്ബില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള്‍ തന്നെയാണ്. ഇവരൊക്കെ ചെയ്യുന്ന ജോലികള്‍ പോലെ ഞാന്‍ ചെയ്യുന്നതും ഒരു ജോലിയാണ്.
‘മറ്റുള്ളവര്‍ക്കെതിരെ നെഗറ്റീവ് ആയി പ്രവര്‍ത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവര്‍ ജീവിതത്തില്‍ എവിടെയും എത്തിയിട്ടുണ്ടാകില്ല. ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാല്‍ അറിയാം അവര്‍ക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ല. അതിന്റെ ഫ്രസ്ട്രേഷന്‍ ആണ് അവര്‍ നന്നായി ജീവിക്കുന്നവര്‍ക്ക് എതിരെ കാണിക്കുന്നത്. അവരുടെ ജീവിതം അങ്ങനെ തന്നെ തീരുമെന്നും എന്നെ തകര്‍ക്കാന്‍ എനിക്ക് മാത്രമേ കഴിയൂ എന്നും ടിനി ടോം പറഞ്ഞു. ബാഡ് കമന്റ്സ് ഫ്ലഷ് ചെയ്യുന്ന പണി ഇനിയും തുടരുമെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…