സണ്ണി വെയ്‌നും സൈജു കുറുപ്പും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. ‘റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ആസിഫ് അലി, മഞ്ജു വാര്യര്‍, സൂരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ റിലീസ് ചെയ്തത്.
നവാഗതനായ ഫെബി ജോര്‍ജ് സ്റ്റോണ്‍ ഫീല്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറില്‍ സനൂബ് കെ യൂസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. തോമസ് ജോസ്, മാര്‍കസ്റ്റോണ്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ, റോഷന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
സംഗീതം- ഷാന്‍ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, എഡിറ്റര്‍- അഭിഷേക് ജി.എ., കല- ജിതിന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍- ഫെബിന്‍ ഷാഹുല്‍, വിഎഫ്എക്‌സ്- സന്ദീപ് ഫ്രാഡിയന്‍. ‘റോയി’ എന്ന ചിത്രത്തിനു ശേഷം സനൂബ് കെ. യൂസഫ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘റിട്ടണ്‍ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്’. പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…