നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയരംഗത്തേക്ക് കടന്നു വന്ന് ദൃശ്യം എന്ന സിനിമയിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ വളരെ വേഗത്തിൽസ്ഥാനം നേടിയ നടിയാണ് എസ്തർ അനിൽ. ഇപ്പോളിതാ വസ്ത്ര ധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുമായെത്തിയ ആള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് എസ്തർ. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയുടെ കീഴിലായിരുന്നു വിമര്‍ശനം.
സെലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന ചിത്രങ്ങളില്‍ പ്രകോപനപരമായി കമന്റ് ചെയ്യുന്നത് സമീപകാലത്തായി കണ്ടു വരുന്ന പ്രവണതയാണ്. ഗ്ളാമര്‍ വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കില്‍ പലപ്പോഴും കമന്റുകള്‍ സദാചാരത്തിലേക്കും വഴിമാറും. ഏതൊരു വ്യക്തിയ്ക്കും തനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കാഴ്ചക്കാര്‍ മനസിലാക്കണം.ദൃശ്യം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ എസ്തര്‍ അനില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അല്‍പം ഗ്ളാമറസായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ വിമര്‍ശനവുമായി കമന്റ് ബോക്സില്‍ ഒരു യുവാവെത്തി. ‘ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’-ഇങ്ങനെയായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്നായിരുന്നു നടിയുടെ മറുപടി.
കൂട്ടുകാര്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കായി ബംഗളൂരുവില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എസ്തര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു. വിമര്‍ശനങ്ങള്‍ കൂടാതെ രസകരമായ ഒരുപാട് കമന്‍റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒരാളുടെ കമന്‍റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാന്‍ നില്‍ക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി. ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’എന്നായിരുന്നു കമന്റ്. ‘എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് ‘ എന്നായിരുന്നു ഇതിന് എസ്തര്‍ നല്‍കിയ മറുപടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…