തെന്നിന്ത്യൻ സിനിമാലോകത്ത് കന്നഡ സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രമാണ് കെ ജി എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ പതിനാലിന് ആണ് കെ ജി എഫ് രണ്ടാംഭാഗം പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ സോംഗ് ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കന്നഡ കൂടാതെ മലയാളം, തമിഴ്. തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രത്തിലെ ലിറിക്കൽ വീഡിയോ സോംഗ് റിലീസ് ചെയ്തു. ‘തൂഫാൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.
വൻ സ്വീകരണമാണ് ചിത്രത്തിൽ നിന്നുള്ള ആദ്യഗാനത്തിന് ലഭിച്ചിരിക്കുന്നത്. റോക്കിങ്ങ് സ്റ്റാർ യഷ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ഈ ചിത്രം ഹോമബിൾ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ ആണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് ആണ് വില്ലനായി എത്തുന്നത്.
കേരളത്തിൽ കെ ജി എഫ് ടു റിലീസ് ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കാരക്ടർ പോസ്റ്ററുകൾ, ആദ്യ ടീസർ, മേക്കിങ് വീഡിയോ എന്നിവ വമ്പൻ ഹിറ്റായി മാറിയിരുന്നു. രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ശ്രീനിധി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം രവി ബസ്രുറും ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകാന്തും ആണ്. ഭുവൻ ഗൗഡ ആണ് കാമറ. കെ ജി എഫ് ഒന്നാം ഭാഗം ബോക്സ് ഓഫീസിൽ നിന്നും നേടിയത് ഇരുന്നൂറു കോടിക്ക് മുകളിൽ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…