നിറങ്ങള്‍ വാരിവിതറി പ്യാലിയും സിയയും; ‘തൂഫാനി’ഗാനം പുറത്തിറക്കി

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്യാലിയിലെ ഗാനം പുറത്തിറക്കി. ‘തൂഫാനി’ എന്ന ഗാനമാണ് ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനല്‍വഴി പുറത്തിറക്കിയത്. നിറങ്ങള്‍ വാരി വിതറി ഹോളി ആഘോഷിക്കുന്ന പ്യാലിയേയും സിയയേയും മറ്റ് കുട്ടികളെയുമാണ് ഗാന രംഗത്ത് കാണാന്‍ കഴിയുക. പ്യാലിയുടേയും സിയയുടേയും ജീവിത സാഹചര്യങ്ങളും വ്യക്തമാക്കുന്നതാണ് ഗാനരംഗം.

ജൂലൈ എട്ടിനായിരുന്നു പ്യാലി തീയറ്ററുകളില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച നടന്‍ എന്‍.എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബബിതയും റിന്നും ചേര്‍ന്നാണ് ഈ കൊച്ചു ചിത്രം ഒരുക്കിയത്. ബാര്‍ബി ശര്‍മയാണ് പ്യാലിയായി എത്തിയിരിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്യാലിയിലെ അഭിനയത്തിന് ബാര്‍ബി ശര്‍മയ്ക്കാണ് ലഭിച്ചത്. ഇത് കൂടാതെ മികച്ച ആര്‍ട്ടിനുള്ള പുരസ്‌കാരവും പ്യാലി സ്വന്തമാക്കിയിരുന്നു. ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്‍, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, പി.ആര്‍.ഒ-പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago