ടോവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. റാംഷി, ടോവിനോ തോമസ്, സിനു സിദ്ധാർഥ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ DOP സിനു സിദ്ധാർഥും സംഗീത സംവിധാനം സൂരജ് എസ് കുറുപ്പുമാണ്. ലോക്ക് ഡൗൺ കാരണം റിലീസിംഗ് ഡേറ്റ് മാറ്റിവെച്ച ഈ ചിത്രം ഈ ആഗസ്റ്റ് 31ന് ഏഷ്യാനെറ്റിലൂടെ പ്രീമിയർ ചെയ്യപ്പെടും. ചിത്രത്തിന്റെ വിശേഷങ്ങൾ സിനിമാ ഡാഡിയുമായി പങ്കു വെക്കവേ രസകരമായ ഒരു സംഭവം ടോവിനോ പറയുകയുണ്ടായി.
“എനിക്കൊരു സുഹൃത്തുണ്ട്…വയർ ചാടിയതിന്റെ പേരിൽ നമ്മൾ കളിയാക്കിയാൽ അവൻ വരും ഇന്ന് കുറച്ച് വെള്ളം കുടിച്ചു അതുകൊണ്ടാണ് എന്ന്. അടുത്ത ദിവസം വീണ്ടും ഇതേ പേരിൽ കളിയാക്കിയാൽ അവൻ പറയും ഇന്ന് ബിരിയാണിയാണ് കഴിച്ചത് എന്ന്. അവന്റെ പേര് അരുൺ എന്നാണ്” ,ടോവിനോ പറഞ്ഞു.
തന്റെ ഉറ്റ സുഹൃത്തിന് ഒരു ചെറിയ പണി കൊടുക്കാനായാണ് ടോവിനോ പേരടക്കം പറഞ്ഞത്. പേര് പറയാനുള്ള സ്വാതന്ത്ര്യം ഉള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ ഉള്ളത്. എന്നാൽ കഥയിലെ ട്വിസ്റ്റ് ഇനിയാണ്.
വീഡിയോ വൈറലായതിന് ശേഷം സാക്ഷാൽ അരുൺ തന്റെഫേസ്ബുക്ക് അക്കൗണ്ടിൽ ടോവിനോയ്ക്ക് ‘മറുപടി’യുമായി എത്തി.
“മാമൻ കേട്ടു മോളേ..!!അതൊക്കെ പണ്ട് Mr. @tovinothomas
ഇപ്പൊ കളി മാറി..കഥ മാറി 😜😁💪🏻💪🏻💪🏻 ”
എന്ന ക്യാപ്‌ഷനോട് കൂടി തന്റെ സിക്സ് പാക്ക് ശരീരത്തിന്റെ വീഡിയോ അരുൺ പങ്കു വെക്കുകയുണ്ടായി. എന്തായാലും നിമിഷ നേരം കൊണ്ട് തന്നെ സംഗതി സോഷ്യൽ മീഡിയയിൽ ക്ലിക്കായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…