അഭിനയ മോഹവുമായി സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും സ്വപ്നം കണ്ട ജീവിതം സാക്ഷാത്ക്കരിക്കാനായി ജോലി രാജി വെയ്ക്കുകയും പിന്നീട് സിനിമയിൽ സ്വന്തം കഴിവു തെളിയിക്കുകയും ചെയ്ത നടനാണ് ടൊവിനോ തോമസ്. ബാങ്ക് അക്കൗണ്ടിൽ 100 രൂപ പോലും ബാലൻസ് ഇല്ലാതിരുന്ന ഒരു കാലം തനിക്ക് ഉണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് താരം. ടൊവിനോയുടെ വിവാഹത്തിനുമുൻപ് സഹോദരൻ വിവാഹം കഴിച്ചിരുന്നു. തനിക്ക് യാതൊരു ജോലിയും കൂലിയും ഇല്ലാത്ത സമയത്ത് സഹോദരന്റെ വിവാഹവസ്ത്രം താൻ വാങ്ങിത്തരാമെന്ന് വാക്ക് ടൊവിനോ നൽകിയിരുന്നു. അതെങ്ങനെ വാങ്ങിക്കൊടുക്കും എന്നതിനെപ്പറ്റിയുള്ള ആശങ്ക ഉണ്ടായിരുന്നു. ക്ലബ്ബ് എഫ് എമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്.
വിവാഹ വസ്ത്രം വാങ്ങിക്കാൻ 10000 രൂപയെങ്കിലും ആകും എന്ന് ടോവിനോക്ക് അറിയാമായിരുന്നു. അങ്ങനെ വിഷമിച്ചിരുന്ന അവസരത്തിലാണ് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ലഭിക്കുന്നത്. അങ്ങനെ താരം ആ വാക്കു പാലിച്ചു. അഭിമുഖത്തിൽ ജീവിതം ഇങ്ങനെയാണെന്നും ചില പ്രതിസന്ധിഘട്ടങ്ങളിൽ നമ്മളെ കൊണ്ട് ചെന്നെത്തിക്കും എന്നാൽ പിന്നീട് ഇരട്ടി മധുരം നൽകും എന്നും താരം പറഞ്ഞു. ജോലി രാജി വെച്ചപ്പോൾ ചെലവുകളെല്ലാം വഹി ച്ചത് ചേട്ടനാണെന്നും ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ട എന്നും പാഷന് പുറകെ പോകാൻ പ്രചോദനം നൽകിയത് ചേച്ചി ആണെന്നും അദ്ദേഹം തുറന്നു പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…