സാധാരണക്കാരിൽ ഒരാളായി ടോവിനോ എന്ന നടനെ പലയിടത്തും കണ്ടിട്ടുള്ളവരാണ് പ്രേക്ഷകർ. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ടോവിനോ. ടോവിനോ തോമസും എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ടീമും വിമാന താവളത്തിൽ നിലത്തു കിടന്നുറങ്ങുന്ന ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മകളും ഉണ്ട്. ലേഹ് വിമാന താവളത്തിൽ നിന്നുള്ള ദൃശ്യമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയ കൈലാസ് മേനോൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കു വെച്ചിരിക്കുന്നത്. ഒരു ഗാന ചിത്രീകരണത്തിന് വേണ്ടിയാണ് എടക്കാട് ബറ്റാലിയൻ ടീം ലേഹിൽ പോയത്. പി ബാലചന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്‌നേഷ് കെ നായർ ആണ്. ശ്രീകാന്ത് ഭാസി, ജയന്ത് മാമൻ, തോമസ് ജോസെഫ് പട്ടത്താനം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതിഷ് രാധാകൃഷ്ണൻ ആണ്. സംയുക്ത മേനോൻ ടോവിനോ തോമസിന്റെ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം പൂജ റിലീസായി തീയറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…