ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്. കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയ ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകളില്‍ റിലീസ് ചെയ്യാതെ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ നെറ്റ് ഫ്‌ളിക്‌സ് പുറത്തു വിട്ടിരുന്നു. സിനിമയിലെ ചില ഭാഗങ്ങളും സംവിധായകന്‍ ബേസില്‍ ജോസഫും നായകന്‍ ടൊവിനോ തോമസും പങ്കുവയ്ക്കുന്ന അനുഭവങ്ങളുമാണ് വീഡിയോയില്‍. തന്റെടുത്ത് ബേസില്‍ ആദ്യം കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക് കഥാപാത്രമായിട്ടാണ് തോന്നിയതെന്ന് ടൊവിനോ പറയുന്നു.
എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്കും അത് വലിയൊരു സിനിമയായി. ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്‌ക്രിപ്റ്റ് മലയാളത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. മിന്നല്‍ മുരളി തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും. സിനിമയെക്കുറിച്ച് ബേസില്‍ തന്നോട് പറഞ്ഞതിങ്ങനെ, ‘ഈ സിനിമ തീരുമ്പോഴേക്കും നിങ്ങള്‍ തന്നെ ഒരേ സമയം വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന്. ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യുമ്പോള്‍ ആ ജോണറിന്റെതായി പ്രശ്നങ്ങള്‍ ഉണ്ടെന്നും ബേസില്‍ പറയുന്നു.
നമുക്ക് െേചയ്യാന്‍ പറ്റില്ല എന്ന് തോന്നുന്ന സിനിമ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ് ഉള്ളത്. അപ്പോഴേ വെല്ലുവിളികളൊക്കെ കൗതുകകരമായി വരൂ. മിന്നല്‍ മുരളിയിലെ മിക്കവാറും എല്ലാ സീനിലും ഒരു സൂപ്പര്‍ഹീറോ എലമെന്റ് ഉണ്ട്. കുറച്ചുകൂടി പ്രാഥമികമായ മനുഷ്യ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമയാണ്. സൂപ്പര്‍ ഹീറോയിസം അതില്‍ വരുന്ന ഒരു എക്സ് ഫാക്റ്റര്‍ മാത്രമാണെന്നും ബേസില്‍ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…