സർപ്രൈസ് ആയി ടോവിനോ എത്തി, ഒപ്പം ഉണ്ണി മുകുന്ദനും; താരസാന്നിധ്യത്തിൽ വെള്ളേപ്പം ഓഡിയോ ലോഞ്ച്

തൃശൂർ നഗരത്തിലെ വെള്ളേപ്പത്തെരുവിന്റെ കഥ പറയുന്ന ചിത്രമായ ‘വെള്ളേപ്പം’ ഓഡിയോ ലോഞ്ച് ചെയ്തു. നവാഗതനായ പ്രവീൺ പൂക്കാടൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, അനിൽ രാധാകൃഷ്ണ മേനോൻ, മാളവിക മേനോൻ എന്നിവർ ചേർന്നാണ് നിർവഹിച്ചത്. തൃശൂരിൽ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്.

ഷൈൻ ടോം ചാക്കോ, റോമ, നൂറിൻ ഷെരിഫ്, അക്ഷയ് രാധാകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കൈലാഷ്, സോഹൻ സീനുലാൽ, സാജിദ് യഹിയ, സുനിൽ പറവൂർ, ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൃശൂരിലെ സാംസ്കാരികതയും ഭക്ഷണവൈവിധ്യവും മതസൗഹാർദവും ഹാസ്യത്തിന്റെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം. തൃശൂരിലെ വെള്ളേപ്പതെരുവും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പത്തേമാരി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേശീയ – സംസ്ഥാന അവാർഡ് ജേതാവ് ജ്യോതിഷ് ശങ്കർ ആണ് ചിത്രത്തിലെ ശ്രദ്ധേയമായ പള്ളി ഉൾപ്പടെ കലാസംവിധാനം നിർവഹിച്ചത്. ചിത്രത്തിന്‍റെ എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ സംവിധായകനായ പ്രമോദ് പപ്പൻ ആണ്. ജീവൻലാൽ ചിത്രത്തിന് തിരക്കഥ ഒരുക്കിയപ്പോൾ എസ് പി വെങ്കിടേഷ്, എറിക് ജോൺസൻ, ലീല എൽ ഗിരീഷ് കുട്ടൻ എന്നിവർ ചേർന്ന് ചിത്രത്തിലെ ഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിന്‍റെ റിലീസ് തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago