എടക്കാട് ബറ്റാലിയന്‍ 06′ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ടൊവിനോക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് സംഭവിച്ച കാര്യങ്ങള്‍ എന്താണെന്ന് തുറന്ന് പറയുകയാണ് ടൊവിനോ. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.
ഒരു ആക്ഷന്‍ സിക്വന്‍സായിരുന്നു. പിറകില്‍ തീയിടും. എസ്.ആര്‍ എന്ന ഗം ഇട്ടാണ് തീ പിടിപ്പിക്കുന്നത്. അത് സിനിമയില്‍ ആവശ്യമായിരുന്നു. എന്നാല്‍ തീ നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഒരു കാര്യമല്ലല്ലോ. ആളിപ്പടര്‍ന്നു. ഞാന്‍ പെട്ടന്ന് തിരിഞ്ഞപ്പോള്‍ തീ മുഖത്തേക്കും വന്നു. കഴുത്തിന്റെ പിറകിലേക്ക് പടരുന്ന പോലെ തോന്നി. ഇപ്പോള്‍ ചെവിയില്‍ ഒരു പൊള്ളലുണ്ട്, മീശയും പിരികവും കുറച്ച് കരിഞ്ഞു പോയി. എന്തായാലും ഗുരുതരമായി ഒന്നും പറ്റിയില്ല.
എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. ഞാന്‍ റിസ്‌ക് എടുക്കണം എന്ന് വിചാരിച്ച് ചെയ്തതല്ല. ആ ഷോട്ടിന് അത് അവശ്യമായിരുന്നു. ആ വീഡിയോയില്‍ കണ്ട അത്ര തന്നെയേ സംഭവിച്ചിട്ടുള്ളൂ. ഞാന്‍ ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. ‘അയ്യോ ഒന്നും സംഭവിച്ചില്ലേ’ എന്ന് ചോദിച്ച് കമന്റിട്ടവരും ഉണ്ട്. ഇനി ശ്രമിക്കാം – ചിരിച്ചു കൊണ്ട് ടൊവിനോ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…