Categories: MalayalamNews

മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചനയേകി ടോവിനോ തോമസ്

പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മലയാള സിനിമകളിൽ ഒന്നാണ് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി. കുഞ്ഞിരാമായണം. ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം നിർവഹിക്കുന്ന ചിത്രം ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ഒരു സൂപ്പർഹീറോ ചിത്രമാണ്. പാൻ ഇന്ത്യൻ റിലീസ് ഉന്നം വെക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടോവിനോയാണ് സൂപ്പർഹീറോയായി എത്തുന്നത്. ഇത്തരത്തിൽ ഒരു പ്രമേയം മലയാളത്തിൽ ആദ്യമായതിനാൽ തന്നെ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഹോളിവുഡ് സൂപ്പർഹീറോ ചിത്രങ്ങൾ പോലെ മിന്നൽ മുരളിയും ഒരു ഫ്രാഞ്ചൈസിയാക്കി ഒരുക്കുവാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് ടോവിനോ. അണിയറപ്രവർത്തകർ തികഞ്ഞ ആത്മവിശ്വാസത്തിലായതിനാൽ രണ്ടാം ഭാഗത്തിനുള്ള വർക്കുകളും തുടങ്ങിയെന്നാണ് അറിയുവാൻ കഴിയുന്നത്.

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ടോവിനോയെ കൂടാതെ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു സന്തോഷ്, ഹരിശ്രീ അശോകൻ, മാമുക്കോയ, പുതുമുഖമായ ഫെമിന ജോർജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ താഹിർ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുന്ന മിന്നൽ മുരളിക്കായി സംഘട്ടനം ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ നേതൃത്വത്തിലുള്ള ടീമാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രം ഓണം റിലീസാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago