Categories: MalayalamNews

“കളക്ഷന്‍ റെക്കോഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല” ടോവിനോ തോമസ്

ഇന്ന് ഫാൻസുകാർ തമ്മിൽ ഏറ്റവുമധികം പ്രശ്‌നങ്ങൾ ഉരുത്തിരിയുന്നത് അവരുടെ പ്രിയതാരങ്ങളുടെ ചിത്രം നേടിയ കളക്ഷനും കോടി ക്ലബ്ബുകളുടെ പേരിലുമാണ്. ഓരോരുത്തരും അവരവർ ആരാധിക്കുന്ന താരം കൂടുതൽ കളക്ഷൻ നേടുമ്പോൾ അത് ആഘോഷിക്കുകയും മറ്റൊരു താരം അതിനേക്കാൾ അധികം നേടുമ്പോൾ അടുത്ത പടത്തിൽ കാണിച്ചു തരാമെന്ന് സോഷ്യൽ മീഡിയയിൽ വീമ്പിളക്കുന്നതും പ്രേക്ഷകർ സ്ഥിരം കാണുന്നതാണ്.

അത്തരം വാഗ്വാദങ്ങൾക്കിടയിൽ കളക്ഷൻ റെക്കോർഡുകളോ കോടി ക്ലബ്ബുകളോ തന്നെ അലട്ടുന്ന പ്രശ്‌നമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടോവിനോ തോമസ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ഒരു സിനിമ ചെയ്യുമ്പോൾ ഞാന്‍ ആലോചിക്കുന്നത് മൂന്നു കാര്യങ്ങളാണ്. സിനിമയ്‌ക്കൊരു മിനിമം കലാമൂല്യം ഉണ്ടാകണം. എന്നെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കും അതില്‍ എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ കണ്ടെത്താന്‍ കഴിയണം. പണം മുടക്കുന്നവര്‍ക്ക് മുടക്കുമുതല്‍ എങ്കിലും തിരിച്ചുകിട്ടണം. അതിനപ്പുറത്തേക്ക് കളക്ഷന്‍ റെക്കോഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല.

ഗ്യാപ്പില്ലാതെ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും മറ്റേതൊരു നടനും അയാളുടെ സിനിമക്ക് കൊടുക്കുന്ന സമയവും തയാറെടുപ്പുകളും ഞാനും കൊടുക്കാറുണ്ട്. ലുക്കിലും ബോഡിയിലുമെല്ലാം ആവശ്യമായ മേക്കോവറുകള്‍ വരുത്തും. ഗപ്പിയില്‍ കണ്ട ടൊവീനോയെ ആണോ നിങ്ങള്‍ ഗോദയില്‍ കണ്ടത്? ലൂക്കയിലെ ലുക്കിലാണോ ഞാന്‍ കല്‍ക്കിയില്‍ വന്നത്? ഇതുവരെ ചെയ്ത 32 കഥാപാത്രങ്ങളും ഉള്ളില്‍ തന്നെയുണ്ട്. ഇപ്പോഴും മായാനദി കാണുമ്പോൾ ഞാന്‍ മാത്തനാകും. ഗപ്പി കാണുമ്പോൾ തേജസ് വര്‍ക്കിയാകും. തീവണ്ടി കാണുമ്പോൾ ബിനീഷാകും. ഈ കഥാപാത്രങ്ങളിലെല്ലാം ഞാനുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago