Categories: MalayalamNews

ഈ ക്രിസ്മസിന്റെ സൂപ്പർഹീറോ ‘മിന്നൽമുരളി’; നെറ്റ്ഫ്ലിക്സിന്റെ ആദ്യ ഒറിജിനൽ മലയാളസിനിമ ഡിസംബർ 24ന്

ടോവിനോ തോമസ് നായകനായി എത്തുന്ന സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി ഈ ക്രിസ്മസിന് റിലീസ് ആകും. 2021 ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ മാത്രം മിന്നൽ മുരളി ലോകമെമ്പാടും പ്രദർശിപ്പിക്കും. ഇത്തവണത്തെ ക്രിസ്മ്സ് രാവ് ആഘോഷമാക്കാൻ മിന്നൽ മുരളിയും എത്തുന്നു. 90-കളിലെ ‘മിന്നൽ മുരളി’യുടെ യഥാർത്ഥ കഥ ജയ്സന്റേതാണ്. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളി )ആയി മാറുന്ന കഥയാണ് മിന്നൽ മുരളി പറയുന്നത്. ഈ ആക്ഷൻ ചിത്രത്തിന്റെ സംവിധാനം ബേസിൽ ജോസഫ് ആണ്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് (സോഫിയ പോൾ) ആണ് നിർമാണം. അപ്രതീക്ഷിത സൂപ്പർ ഹീറോ മിന്നൽ മുരളിയായി മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ്, കൂടാതെ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ സിനിമ മലയാളത്തിൽ പ്രദർശിപ്പിക്കുന്നതിനോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം – അരുൺ എ ആർ, ജസ്റ്റിൻ മാത്യുസ് എന്നിവരാണ്. ഗാനരചന – മനു മൻജിത്. സംഗീതം – ഷാൻ റഹ്മാൻ, സുഷിൽ ശ്യാം.

നെറ്റ്ഫ്ലിക്സ് – 190ലധികം രാജ്യങ്ങളില്‍ 209 ദശലക്ഷത്തിലധികം പേയ്മെന്റ് അംഗത്വമുള്ള ടി വി പരമ്പരകളും ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലും ഭാഷകളിലും ആസ്വദിക്കുന്ന ലോകത്തിലെ മുന്‍നിര സ്ട്രീമിംഗ് വിനോദ സേവനമാണ് നെറ്റ്ഫ്ലിക്സ്. അംഗങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതു പോലെ എപ്പോള്‍ വേണമെങ്കിലും എവിടെയും ഏത് ഇന്റര്‍നെറ്റ് കണക്റ്റു ചെയ്ത സ്ക്രീനിലും കാണാന്‍ കഴിയും. അംഗങ്ങള്‍ക്ക് പരസ്യങ്ങളോ പ്രതിബദ്ധതകളോ ഇല്ലാതെ കാണാനും താല്ക്കാലികമായി നിര്‍ത്താനും പുനരാരംഭിക്കാനും കഴിയും.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് – കേരളത്തിന് പുറത്തും പ്രധാന മെട്രോ നഗരങ്ങളില്‍ വിജയകരമായി തിയറ്ററുകളില്‍ സൂപ്പർ ഹിറ്റ് വിജയം നേടിയ ആദ്യ മലയാള സിനിമയായ ബാംഗ്ലൂര്‍ ഡെയ്സിന്റെ സഹനിര്‍മ്മാണത്തിലൂടെ 2014-ൽ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് അരങ്ങേറ്റം കുറിച്ചു. സൗത്ത് ഇന്ത്യയിലെ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ മലയാള സിനിമയായിരുന്നു ഇത്. 2016-ല്‍ ഡോ.ബിജു സംവിധാനം ചെയ്ത ഫെസ്റ്റിവല്‍ ചിത്രമായ, അവാര്‍ഡ് നേടിയ ‘കാടു പൂക്കുന്ന നേരം’ ആയിരുന്നു രണ്ടാമത്തെ സിനിമ. 2017ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാൽ ചിത്രമായ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ഹിറ്റ് കുടുംബചിത്രവും തുടര്‍ന്ന് 2018ല്‍ ബിജു മേനോന്‍ അഭിനയിച്ച ‘പടയോട്ടം’ എന്ന കോമഡി റോഡ് ചിത്രവും പ്രേക്ഷകരിൽ എത്തിച്ചു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സ്വപ്നചിത്രമായ ‘മിന്നൽ മുരളി’  2021ല്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ റിലീസ് ചെയ്യും. നിവിന്‍ പോളി അഭിനയിക്കുന്ന ‘ബിസ്മിസ്പെഷ്യൽ’ ആണ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ അടുത്ത ചിത്രം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago