Tovino Thomas talks about Kala movie stunt scenes
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രോഹിത് വി എസ് സംവിധാനം നിർവഹിക്കുന്ന ടോവിനോ തോമസ് ചിത്രം ‘കള’ നാളെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന് സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. വയലൻസിന്റെ അതിപ്രസരം കൊണ്ടാണ് എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നതെന്ന് ചിത്രത്തിന്റെ ടീസർ തന്നെ തെളിവ് തരുന്നുണ്ട്. യദു പുഷ്പാകരനും രോഹിത് വി എസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ ഇടിയിലൂടെയാണ് കഥ പറയുന്നെതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടോവിനോ തോമസ്. മൂന്ന് സംഘട്ടനരംഗങ്ങളാണ് ചിത്രത്തിലുള്ളത്. മുണ്ടുരിഞ്ഞുള്ള ടോവിനോയോടെ ഒരു സംഘട്ടനരംഗത്തിന്റെ സ്റ്റിൽസെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ആടുതോമയെ പോലെ മുണ്ട് പറിച്ച് ഇടിയല്ല..! ഇടിയുടെ ഇടയിൽ പറിഞ്ഞുപോയതാണ്..! എന്നാണ് അതിനെക്കുറിച്ച് ടോവിനോ വ്യക്തമാക്കിയത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഖില്‍ ജോര്‍ജാണ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…