സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. സ്വപ്നങ്ങൾക്ക് പിറകെയുള്ള യാത്രയിൽ കാലിടറി വീഴുമ്പോളും വീണ്ടും എഴുന്നേറ്റ് കുതിക്കുന്നവന് മാത്രമാണ് വിജയത്തിലെത്താൻ സാധിക്കുക എന്ന് ജീവിതംകൊണ്ട് കാണിച്ചുതന്ന നടനാണ് ടോവിനോ.
മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ചിട്ടുള്ള താരം ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവന്നത് എങ്കിലും പിന്നീട് നിരവധി വേഷങ്ങൾ ആണ് അദ്ദേഹത്തിന് ലഭിച്ചത്. തീവണ്ടി എന്ന ചിത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിന് വലിയൊരു ബ്രേക്ക് കൊടുത്തത്. ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം.
പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിരുന്നു. 2014 ഒക്ടോബർ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. ഇസ, തഹാൻ എന്നീ രണ്ട് കുട്ടികളുണ്ട്. ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു തഹാൻ ജനിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…