മലയാളി പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട യുവ നടനാണ് ടൊവിനോ തോമസ്.താരം തന്റെ സിനിമാഭിനയം തുടങ്ങിയത് വില്ലൻ വേഷങ്ങളിലൂടെയും സഹനടനായും മറ്റുമൊക്കെയാണ് എന്നാൽ വളരെ നിമിഷങ്ങൾ കൊണ്ട് തന്നെ അദ്ദേഹം നായകനിരയിലേക്ക് ഉയരുകയുകയായിരുന്നു . സിനിമാ രംഗത്ത് പ്രഭുവിന്‍റെ മക്കള്‍ എന്ന സിനിമയിലൂടെ എത്തിയ അദ്ദേഹം മനോഹരമായ പ്രണയ ചിത്രമായ നിന്‍റെ മൊയ്തീൻ എന്ന സിനിമയിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
അദ്ദേഹത്തിനെ നായകനിരയിലേക്ക് ഉയര്‍ത്തിയത് ഗപ്പി എന്ന സിനിമയിലെ എഞ്ചിനീയര്‍ തേജസ് വര്‍ക്കി എന്ന കഥാപാത്രമാണ് .അതിന് ശേഷം മായാനദി, ഗോദ, തീവണ്ടി ഉൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ നായകവേഷത്തിൽ അദ്ദേഹം മിന്നി തിളങ്ങി. അതിനിടയിൽ തന്നെയാണ് വില്ലനായും സ്വഭാവ നടനായുമൊക്കെ മറ്റു സിനിമകളുടേയും ഭാഗമായി. ഇപ്പോൾ വനിതാ ദിനം പ്രമാണിച്ച് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രംമാണ് നിമിഷ നേരം കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത് .താരത്തിന്റെ ഭാര്യ ലിഡയയുടേയും അമ്മ ഷീലയുടേയും സഹോദരിയുടേയും സഹോദന്‍റെ ഭാര്യയുടേയും ഒപ്പമിരിക്കുന്നൊരു വളരെ മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനം ആശംസിച്ചിരിക്കുകയാണ് ടൊവിനോ.
എന്നാൽ മകൾ ഇസയും കൂടി ഒപ്പം വേണമായിരുന്നു എന്നുൾപ്പെടെ ചിലര്‍ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.സമൂഹത്തിലേക്കിറങ്ങി സിനിമാ നടൻ എന്നതിലുപരിയായി നിരവധി ആരാധകരെസമ്പാദിച്ചിട്ടുള്ള യുവ നടനാണ് ടൊവിനോ. വളരെ സങ്കീണ്ണമായ കേരളത്തിലെ പ്രളയകാലത്ത് ടൊവിനോ ചെയ്ത നന്മനിറഞ്ഞ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നവയാണ്. അത് കൊണ്ട് തന്നെ ഈ പ്രവർത്തനം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സര്‍ക്കാരിന്‍റെ സാമൂഹിക സന്നദ്ധസേനയുടെ അംബാസിഡറായി നിയോഗിക്കുകയുമുണ്ടായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…