‘വല്ലോരും എഴുതിവച്ച കവിത പാടിനടക്കാനേ നിങ്ങള്‍ക്ക് പറ്റൂ’; ആശ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ഖെദ്ദ’; ട്രെയിലര്‍ പുറത്ത്

ആശാ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ഖെദ്ദ ദി ട്രാപ്’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ആശാ ശരത്തിന് പുറമേ സുധീര്‍ കരമന, സുദേവ് നായര്‍ എന്നിവരാണ് ട്രെയിലറിലുള്ളത്. ആശാ ശരത്തും മകള്‍ ഉത്തരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖെദ്ദ. മനോജ് കാനയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രതാപ് പി നായരാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്ത് ചിത്രസംയോജനവും രാജേഷ് കല്‍പത്തൂര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മനോജ് കുറൂരിന്റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ മോനോന്‍, ബിജിപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകരുന്നത്.

വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ, ചമയം- പട്ടണം ഷാ, ശബ്ദരൂപകല്‍പന- റോബിന്‍ കുഞ്ഞുകുട്ടി, മനോജ് കണ്ണോത്ത്, നിര്‍മാണ നിര്‍വഹണം- ഹരി വെഞ്ഞാറമ്മൂട്, സഹസംവിധാനം- ഉമേഷ് അംബുജേന്ദ്രന്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, ശബ്ദലേഖനം- ലെനിന്‍ വലപ്പാട്, നിശ്ചല ഛായാഗ്രഹണം- വിനീഷ് ഫ്ളാഷ് ബാക്ക്, പരസ്യകല- സത്യന്‍സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഡിസംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago