ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘നാലാംമുറ’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആകാംഷയും കൗതുകവും ഉണര്‍ത്തുന്ന നിമിഷങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സസ്‌പെന്‍സ് ത്രില്ലര്‍ ജോണറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റ്‌റും ഏറെ ശ്രദ്ധ നേടിയിരുന്നു.
യുഎഫ്‌ഐ മോഷന്‍ പിക്‌ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷാബു അന്തിക്കാട്, സംഗീതം- കൈലാസ് മേനോന്‍, പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, കലാസംവിധാനം- അപ്പുണ്ണി സാജന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍- നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പിആര്‍ഒ-വാഴൂര്‍ ജോസ്, ജിനു അനില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. ക്രിസ്മസ് റീലീസായി ചിത്രം ഡിസംബര്‍ 23 ന് തീയേറ്ററുകളില്‍ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…