‘നെവര്‍ ഫോര്‍ഗിവ്, നെവര്‍ ഫോര്‍ഗെറ്റ്’; ത്രില്ലടിപ്പിച്ച് അമല പോളിന്റെ ടീച്ചര്‍; ട്രെയിലര്‍ പുറത്ത്

അമല പോളിനെ കേന്ദ്രകഥാപാത്രമാക്കി വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴുകി ചേര്‍ന്നതാണ്. ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ് ട്രെയിലര്‍. അമല്‌ക്കൊപ്പം ഹക്കീമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, മഞ്ജു പിള്ള, ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരന്‍, അനുമോള്‍, മാല പാര്‍വതി, വിനീതാ കോശി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് സെഞ്ച്വറി ഫിലിംസ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും.

നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം- വിവേക്, വരികള്‍- അനു മൂത്തേടത്ത്, വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി, സംഗീതം- ഡോണ്‍ വിന്‍സെന്റ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ പി ആര്‍ ഓ അനന്തകൃഷ്ണന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago