ഏഴ്വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് വ്യാഴാഴ്ച തിയറ്ററുകളിൽ എത്തുകയുണ്ടായി. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ അത്യുജല പ്രകടനവും ചിത്രത്തിന്റെ ഏറ്റവും മികവുള്ള ഘടകങ്ങളിൽ ഒന്നാണ്.
ചിത്രം ഇപ്പോൾ ഒരു റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ ഫസ്റ്റ് ഡേ കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്ന റെക്കോർഡ് ആണ് ട്രാൻസിനെ തേടി എത്തിയിരിക്കുന്നത്. 3.40 കോടിയാണ് ട്രാൻസ് ആദ്യദിനം സ്വന്തമാക്കിയത്. മമ്മൂട്ടി ചിത്രം ഷൈലോക്ക് സ്വന്തമാക്കിയ 3.15 കോടി എന്ന റെക്കോർഡ് ആണ് ട്രാൻസ് മറികടന്നത്. രജനി ചിത്രം ദർബാർ നേടിയ 2.85 ആണ് മൂന്നാം സ്ഥാനത്ത്.
ചിത്രത്തിൽ
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…