ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തും. ഫഹദ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ വേളയിൽ തന്നെ 20 കോടിക്ക് മുകളിലാണ് നിർമ്മാണച്ചെലവ്.കഴിഞ്ഞ ദിവസമാണ് ആംസ്റ്റർഡാമിലെ ഷൂട്ടിംഗ് പൂർത്തിയാക്കി സംഘം കേരളത്തിൽ എത്തിയത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് അർധരാത്രി പുറത്ത് വിടും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഫഹദ് ഫാസിലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നത്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിടുക.പ്രധാന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.അതിനാൽ രണ്ട് വർഷമെടുത്ത് വിവിധ ഷെഡ്യൂളുകളിൽ ചിത്രം പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചത്,അങ്ങനെ തന്നെയാണ് ചെയ്തതും,അൻവർ റഷീദ് പറയുന്നു.ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…