മലയാളികളുടെ പ്രിയതാര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂർ ഡേയ്സിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തും. ട്രാൻസ് ഇപ്പോൾ സെൻസർ ബോർഡിൽ നിന്നും കുരുക്ക് നേരിട്ടിരിക്കുകയാണ്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ട്രാൻസിന് എതിർപ്പ് പ്രഖ്യാപിച്ചത്. ട്രാന്‍സ് കണ്ട സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈർഘ്യം വരുന്ന സീനുകൾ പൂര്‍ണമായും ഒഴിവാക്കാൻ ആവശ്യപ്പെടുകയും എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനം ശരിവയ്ക്കാൻ സംവിധായകന്‍ അൻവർ റഷീദ് തയ്യാറാകാതിരിക്കുകയും ചെയ്തു.
ഇതേ തുടർന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ് എന്ന വിവരം ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിളളയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സെൻസറിങ് വീണ്ടും നീണ്ടുപോയാൽ ചിത്രത്തിന്റെ റിലീസ് നീളാൻ സാധ്യതയുണ്ട്. എന്നാൽ ചിത്രത്തിന്റെ റിവൈസിങ് കമ്മിറ്റിയുടെ സെൻസറിങ് നാളെ വൈകിട്ട് 3 മണിക്ക് നടക്കും. അൻവർ റഷീദ് സംവിധാനവും നിർമാണവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അമൽ നീരദ് ആണ്. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റുതാരങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…