കഴിഞ്ഞദിവസം അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചത്. മകൾ കേയ ഒരു മാവിൻ തൈ നട്ടതിനു ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആ ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
ചെന്നൈയിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു പ്രതാപ് പോത്തനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അഭിനയിച്ചിട്ടുണ്ട്. നടൻ എന്നതിനോടൊപ്പം സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം.
സിനിമയ്ക്ക് പുറമേ പരസ്യകലാരംഗത്തും സജീവമായിരുന്നു പ്രതാപ് പോത്തൻ. ആദ്യമായി അദ്ദേഹം അഭിനയിച്ച സിനിമ ആരവമാണ്. നിവിൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അഭിനയിച്ച് തിരികെ എത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. അവസാനമായി റിലീസ് ആയ ചിത്രം സി ബി ഐ 5 ആയിരുന്നു. വ്യവസായി ആയിരുന്ന തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ൽ ആയിരുന്നു പ്രതാപിന്റെ ജനനം. ഊട്ടിയിലെ ലോറന്‍സ് സ്‌കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…