മലപ്പുറത്ത് സെവൻസിൽ പന്തു തട്ടി മോഹൻലാൽ, ഖത്തർ വേൾഡ് കപ്പിന് കേരളത്തിന്റെ ഫുട്ബോൾ കൈ പിടിച്ച് ഒരു ട്രിബ്യൂട്ട് സോംഗ്

ഖത്തർ ഫുട്ബോൾ ലോകകപ്പിന് ആശംസകളുമായി നടൻ മോഹൻലാൽ. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗ് മോഹൻലാൽ പുറത്തിറക്കി. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ പാട്ടിൽ മലപ്പുറത്തിന്റെ ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശവും സെവൻസും ഒക്കെയാണ് വിഷയമായിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹെഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചിരിക്കുന്ന വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാർ ആണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സൌണ്ട് ഡിസൈനര്‍ പി സി വിഷ്ണു, നൃത്തസംവിധാനം ബൃന്ദ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ അജയ്.

മലപ്പുറത്തെ മണ്ണിൽ നിന്ന് ഖത്തർ വേൾഡ് കപ്പിലേക്ക് എത്തുന്നതു പോലെയാണ് പാട്ടിന്റെ ദൃശ്യാഖ്യാനം. പാട്ട് തുടങ്ങുന്നതിന് മുമ്പ് മലപ്പുറത്തിന്റെ ഫുട്ബോൾ പ്രണയത്തെക്കുറിച്ച് മോഹൻലാൽ പറയുകയാണ്. അതിനു ശേഷമാണ് പാട്ടെത്തുന്നത്. പാട്ട് പാടുന്നത് മാത്രമല്ല പാട്ടിനൊപ്പം മോഹൻലാൽ ക്യാമറയ്ക്ക് മുന്നിലേക്കും എത്തുന്നുണ്ട്. പാട്ട് തുടങ്ങുന്നതിനു മുമ്പും പാട്ട് അവസാനിച്ചതിനു ശേഷവും ബാറോസ് സിനിമയുടെ പോസ്റ്റർ കാണിക്കുന്നുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബാറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago