ലോക്ക്ഡൗൺ കാലം ഗോസ്സിപ് കോളങ്ങളെയും വളരെ ആഴത്തിൽ തന്നെയാണ് ബാധിച്ചത്. താരങ്ങളെല്ലാം തന്നെ വീടുകൾക്ക് ഉള്ളിലേക്ക് ആയതോടെ ഗോസ്സിപ് കോളങ്ങളും കാലിയായി. പക്ഷേ ഇപ്പോൾ ഗോസിപ്പ് കോളങ്ങളെ വീണ്ടും ഉണർത്തി ഒരു വാർത്ത പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. തെന്നിന്ത്യൻ സുന്ദരി തൃഷയും ചിമ്പുവും വിവാഹിതരാകുന്നു എന്നതാണ് ആ റിപ്പോർട്ട്. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഓഫ് സ്ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ വലുതാണ് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഹൻസിക മൊട്‍വാനി, നയൻതാര എന്നിവരോടുള്ള ചിമ്പുവിന്റെ പ്രണയ വാർത്തകൾ ഒരിടക്ക് ഗോസിപ്പ് കോളങ്ങൾ അടക്കി വാണിരുന്നു. ചിമ്പുവിന് വേണ്ടി പെണ്ണാലോചിക്കുവാണെന്ന് മാതാപിതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തൃഷ ബാഹുബലി താരം റാണ ദഗുബട്ടിയുമായി പ്രണയത്തിലായിരുന്നുവെങ്കിലും അത് വിജയമായില്ല. ഓഗസ്റ്റ് 8ന് റാണ മിഹീകയുമായി വിവാഹിതനാവുകയാണ്. പ്രൊഡ്യൂസർ വരുൺ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം അഭിനയം നിർത്തണമെന്ന് വരുൺ ആവശ്യപ്പെട്ടതിനാൽ ആ വിവാഹം നടന്നില്ല എന്നാണ് അറിയുന്നത്. അതിനിടയിലാണ് ഈ വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഇപ്പോൾ ഇടക്കെല്ലാം കാണുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഈ വാർത്തയിലെ സത്യം അറിയുവാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…