കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. രാജ്യം ലോക്ഡൗണില്‍ ആയതിനാല്‍ സിനിമ റിലീസുകളെല്ലാം താത്കാലികമായി നിര്‍ത്തി വച്ചത് സിനിമപ്രേമികളെ സങ്കടത്തിലാക്കിയിരുന്നു. മചില ചിത്രങ്ങള്‍ ഓണ്‍ ലൈന്‍ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. മലയാള സിനിമയുടെ ഈ മാറ്റം സിനിമ പ്രേമികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് സംഘത്തില്‍ ആദ്യ മൂന്നു മാസത്തേക്കെങ്കിലും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശത്തെ ട്രോള്‍ ആക്കി ചില രസികര്‍ സോഷ്യല്‍ മീഡിയയെ പൊട്ടിചിരിപ്പിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം സേഫ് സോണില്‍ എത്തുമ്പോള്‍ സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കും. ആ സമയത്ത് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി പ്രൊഡ്യൂസഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ 37-പേജ് മാനദണ്ഡങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
റിപ്പോര്‍ട്ടില്‍ 60 വയസ്സ് കഴിഞ്ഞവരെ ലൊക്കേഷനില്‍ പ്രവേശിപ്പിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ ഈ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ട്രോളുകള്‍ പ്രചരിക്കുന്നത്. നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ ഇറങ്ങുന്നത്. അതിലൊന്ന് 60 വയസ്സ് കഴിഞ്ഞവരെ ലൊക്കേഷനില്‍ പ്രവേശിപ്പിക്കില്ലെന്ന് പറയുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും എങ്ങനെ സിനിമകള്‍ പൂര്‍ത്തിയാക്കും എന്നതാണ് ആരാധകരുടെ സംശയം. ഈ സംശയമാണ് ട്രോളുകളായി ഇറങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ടാണ് ട്രോളുകള്‍ വൈറലായത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…