‘ഉന്നാലെ മുടിയാത് തമ്പി’, ലാലേട്ടന്‍ വേറെ ലെവല്‍’; ചിരഞ്ജീവിയുടെ ഗോഡ്ഫാദറിനെ ട്രോളി സോഷ്യല്‍ മീഡിയ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ലൂസിഫര്‍. വന്‍ വിജയം കൊയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദര്‍ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ഒരു ദിവസം കൊണ്ട് മൂന്ന് മില്യണിലധികം കാഴ്ചക്കാരുമായി ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ മറ്റൊരു ട്രോള്‍ കൂടി വൈറലാവുകയാണ്. ലൂസിഫറിലെ മോഹന്‍ലാലിന്റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും അതേ ചിരഞ്ജീവിയുടെ സീനും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് പുതിയ ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

\കിക്ക് സീന്‍ ലാലേട്ടന്റെ അത്രയും പെര്‍ഫക്ടായി ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് വരുന്ന പ്രതികണങ്ങള്‍. ‘ഉന്നാലെ മുടിയാത് തമ്പി’ ,’ചെലരുടേത് ശരി ആകും എന്റെ എന്തായാലും ശരി ആയില്ല’, ‘മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ, നമിക്കുന്നു ലാലേട്ടന്‍’ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ എത്തിയ സല്‍മാന്‍ ഖാനും ട്രോളുകള്‍ ഏറ്റുവാങ്ങുന്നുണ്ട്.

മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ സഹോദരി കഥാപാത്രമാണെങ്കില്‍ ഗോഡ്ഫാദറില്‍ നയന്‍താര ചിരഞ്ജീവിയുടെ നായികയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago