ഇന്ത്യയെ 31 റണ്‍സിന് പരാജയപെടുത്തി സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 306 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.ഇന്ത്യ പരാജയപ്പെട്ടത്തിനെക്കാൾ കൂടുതൽ അവസാന ഓവറുകളിൽ ധോണിയും ജാദവും നടത്തിയ മെല്ലപോക്കിനെയാണ് ആരാധകർ വിമർശിക്കുന്നത്.
എംഎസ് ധോണിയും കേധാര്‍ ജാഥവും ചേര്‍ന്ന് 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഇന്ന് തങ്ങളുടെ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തില്‍ പോലും കൂറ്റനടികള്‍ക്ക് ശ്രമിക്കാതെയാണ് ഇരുവരും ബാറ്റ് വീശിയത്.
അവസാന ഓവറില്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏക സിക്സ് പിറന്നത്. അത് ധോണിയാണ് നേടിയത്. ധോണി 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 12 റണ്‍സാണ് 13 പന്തില്‍ നേടിയത്.ഇതോടെ ധോണിക്കും ജാദവിനുമെതിരേ സോഷ്യൽ മീഡിയ മുഴുവൻ ട്രോളുകൾ നിറയുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…