അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘പുഷ്പ’യെ അനുകരിച്ച് രക്തചന്ദനം കടത്താന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പുഷ്പയിലെ ഡയലോഗുകളും പാട്ടുകളുമെല്ലാം വൈറലായിരുന്നു. ചിത്രത്തില്‍ രക്തചന്ദനക്കടത്തുകാരനായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. സിനിമ ഇന്ത്യയൊട്ടാകെ ഗംഭീര പ്രദര്‍ശനവിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ ഹിറ്റാവുകയും ചെയ്തു. ഈ ദൃശ്യങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് യാസിന്‍ ചന്ദനം കടത്തിയത്. ആദ്യം ട്രക്കില്‍ രക്തചന്ദനം കയറ്റി ശേഷം അതിനു മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കി.
മാത്രമല്ല വാഹനത്തില്‍ കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചു. പൊലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്നെങ്കിലും മഹാരാഷ്ട്ര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കില്‍ നിന്നും കണ്ടെത്തി. യാസിന്റെ പിന്നിലെ ശൃംഖലയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…