മലയാള സിനിമയില്‍ ആദ്യമായി ഒരച്ഛനും മകനും ഒരുമിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. നടനും സംവിധായകനുമായ ലാല്‍ കഥയും തിരക്കഥയും എഴുതി ലാല്‍, ജീന്‍ പോള്‍ ലാല്‍ എന്നിവര്‍ സംവിധാനം ചെയ്യുന്നു ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. അച്ഛന്റെയും മകന്റെയും കൂടിചേരല്‍ ചരിത്രമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മിക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസാണ് നായകന്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രിധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 25 ന് തൃശൂര്‍, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിച്ചിരുന്നു. മലയാളത്തിന്റെ പ്രിയനടന്‍ പൃഥിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ചിത്രംകൂടിയാണിത്. ചിത്രത്തിന്റെ ടാഗ് ലൈന്‍ ഒരു നിഷ്‌കളങ്ക സത്യകഥ എന്നാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ചിത്രത്തിന്റെഛായാഗ്രഹണം-അലക്‌സ് ജെ പുളിക്കല്‍ നിര്‍വഹിക്കും എഡിറ്റിംഗ്-രതീഷ് രാജും സംഗീതം-യാക്‌സന്‍ ഗാരി പെരേരയുമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…