Categories: MalayalamNews

എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യൽ മീഡിയയിൽ..! വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ കൊമേഡിയൻസ് എന്ന് പറയുന്നത് ഓൺലൈൻ ആങ്ങളമാരും സദാചാര അമ്മാവന്മാരുമാണ്. പെണ്ണെന്ന് കേട്ടാലേ കലി തുള്ളി വരുന്ന അവർ ചില സെലിബ്രിറ്റി പേജുകളിലും മറ്റുമിടുന്ന കമന്റുകൾ അസഹനീയമാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി നിത്യ ദാസിന്റെ ഒരു പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ടുലു റോസ് ടോണി എന്ന യുവതി.

ഒരു കോമഡി പറയട്ടേ? നമ്മുടെ ഒരു നാട്ട് നടപ്പനുസരിച്ച് കല്യാണം കഴിഞ്ഞ് ഒന്ന് പെറ്റാൽ പെണ്ണുങ്ങൾ ആദ്യത്തേക്കാൾ കുറച്ച് തടിയൊക്കെ കൂടും. ചിലർ കുറേ കുറേ കൂടും. ഇനി ചിലർ ചെറുതായി ഒന്ന് മിനുങ്ങുക മാത്രം ചെയ്യും. അതവരുടെ പാരമ്പര്യം. ചിലർ പ്രസവം കഴിഞ്ഞ് വെച്ച തടിയൊക്കെ കുറക്കും. ചിലർക്ക് തടി ഒരു പ്രശ്നം അല്ലാത്തത് കൊണ്ട് അവരതിൽ ഹാപ്പി ആയി മുന്നോട്ട് പോകും. ചില പെണ്ണുങ്ങൾ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും, നല്ല ഭംഗിയിൽ ഡ്രെസ്സൊക്കെ ചെയ്ത് നടക്കുന്നത് കാണുമ്പോൾ നമ്മുടെ ചില പ്രത്യേക തരം ആളുകൾക്ക് ഒരു വല്ലാത്ത ചൊറിച്ചിൽ വരുന്നതിന്റെ ഗുട്ടൻസ് എന്തായിരിക്കും!?ചിലരുടെ കമന്റ്സ്: ‘മൊത്തം മേക്കപ്പാ. അയ്യയ്യേ എന്ത് വേഷം കെട്ടലാണിത്? ഇവൾക്ക് നാണമില്ലേ? കെട്ടും കഴിഞ്ഞ് പേറും കഴിഞ്ഞിട്ടും ഇവൾക്കൊന്നും അടങ്ങിയൊതുങ്ങി ഇരിക്കാൻ വയ്യേ? ഞങ്ങടെ മഞ്ചു ചേച്ചിയെ കണ്ട് പഠിക്കെടീ എങ്ങനെ മാന്യമായി ഡ്രെസ്സ് ചെയ്യാമെന്ന്.(comment of the week huh😝) മുഖത്ത് നല്ല പ്രായം ഉണ്ട്.അത്കൊണ്ട് എന്ത് ഡ്രെസ്സിട്ടിട്ടും കാര്യമില്ല. ഇവളെയൊക്കെ ഇങ്ങനെ വിടുന്ന കെട്ട്യോന്മാരെ പറഞ്ഞാ മതി. ഔട്ട്ഡേറ്റഡ് ആയി പോയതിന്റെ വിഷമം ഇങ്ങനെ തീർക്കുവാ അമ്മച്ചി.’ ഇങ്ങനെ എത്രയെത്ര കോൾമയിർ അഭിപ്രായങ്ങൾ!! അല്ല, ശരിക്കും ഇവർക്കൊക്കെ ഇങ്ങനെ പറയുമ്പോൾ കിട്ടുന്ന ആ ഒരു സുഖം എന്തായിരിക്കും?

ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്, പ്രസവം കഴിഞ്ഞാൽ പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി നടക്കുവാൻ പാടില്ല എന്ന്? അവർ അവർക്കിഷ്ടമുള്ള രീതിയിൽ മേക്കപ്പ് ഇട്ട്, ഡ്രെസ്സ് ചെയ്ത് നടക്കുവാൻ പാടില്ല എന്ന്? അഥവാ ഒരുങ്ങി നടക്കുകയാണെങ്കിൽ അത് അവരുടെ ഭർത്താവിന്റെയും മക്കളുടേയും കൂടെ മാത്രമേ പറ്റൂ എന്ന്? ഇന്ന് നിത്യാ ദാസ് എന്ന നടിയുടെ ഒരു വീഡിയോയിൽ വന്നിരിക്കുന്ന കമന്റ്സ് കണ്ടത് കൊണ്ടാണിവിടെ പറയുന്നത്. എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യൽ മീഡിയയിൽ!🤮 നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയിൽ ഇരിക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം മിടുക്കാണ്. അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഈ ഡയലോഗ് ഞാനെന്നോട് തന്നെ എപ്പോഴും പറയുന്നതാണ്. കാരണം, ഞാനും ഒരു മനുഷ്യനാണല്ലോ.എനിക്കും ഉണ്ടല്ലോ കുശുമ്പും കുന്നായ്മയും ഒക്കെ. 😌 ഒരു രണ്ട് മൂന്ന് പ്രസവമൊക്കെ കഴിഞ്ഞ്, കുട്ടികൾ കുറച്ചൊക്കെ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സിറ്റുവേഷനിൽ പെണ്ണുങ്ങൾ അനുഭവിക്കുന്ന ഒരു ഫ്രീഡം ഉണ്ട്. ഹാവൂ ഇനിയൊന്ന് ഞാനെന്നെ നോക്കട്ടെ! എന്നെ ഞാനൊന്നിനി സന്തോഷിപ്പിക്കട്ടെ! ആ ഒരു തോന്നലിൽ നിന്നുമാണ് പെണ്ണുങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നത്. അത് ഇവിടെയിരുന്ന് കമന്റിട്ട് സ്വയം പുളകിതരാകുന്നവർക്ക് മനസ്സിലാകില്ല. അല്ല, അവരെയൊന്നും മനസ്സിലാക്കിക്കാനുള്ള സമയവും പെണ്ണുങ്ങൾക്കില്ല.

പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ കരിയും പുരണ്ട്, ഉണങ്ങി,വയറും ചാടി,തടിയും വെച്ച് തന്നെ ഇരുന്നേ പറ്റൂ എന്ന് അടിവരയിട്ട് പഠിച്ച് ഇവിടെ അട്ടഹസിക്കുന്ന ചിലരോട് ഒരു കാര്യം വിനീതമായി അപേക്ഷിച്ച് കൊള്ളുന്നു. ആദ്യം നിങ്ങളൊക്കെ ഒന്ന് പ്രസവിച്ച് കാണിക്ക്. അതുമല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭാര്യമാർ പ്രസവിച്ച് കഴിഞ്ഞ് അവരുടെ കൂടെ നിന്ന് കാര്യങ്ങൾ മനസ്സിലാക്ക്. ഇതൊന്നും ചെയ്യാതെ അവള് ശരിയല്ല, ഇവള് ശരിയല്ല എന്നൊക്കെ പറഞ്ഞങ്ങ് പോകാതെ. എന്റെ രണ്ട് പ്രസവവും കഴിഞ്ഞ് ഞാൻ തരക്കേടില്ലാത്ത രീതീയിൽ തടി വെച്ചപ്പോൾ ഒരു ദിവസം സ്വന്തം കെട്ടിയവൻ എന്നോട് പറഞ്ഞു: “നിന്നെ കാണാൻ മെലിഞ്ഞിരുന്നപ്പോഴാണ് ഭംഗി, ഇപ്പോ വയറൊക്കെ ചാടി.” ആ പറഞ്ഞത് എന്റെ എവിടൊക്കെയാണ് കൊണ്ടത് എന്നെനിക്കറിയില്ല. പക്ഷേ, വിഷമിച്ച് നടക്കാൻ എനിക്കെവിടെയാ സമയം, രണ്ട് പീക്കിരികളുടെ പുറകെ ഓടി ഓടി നടക്കുന്നതിനിടയിൽ! പക്ഷേ, ആ വാചകം ഞാൻ കൊരട്ടത്ത് എടുത്ത് വെച്ചിരുന്നു. എന്നെങ്കിലും എനിക്ക് ആവശ്യം വരും എന്നെനിക്കറിയാമല്ലോ.

ആ അവസരം വന്നു! ഒരു ദിവസം… കെട്ട്യോൻ: ഈ പെണ്ണുങ്ങളൊക്കെ മുപ്പത്തഞ്ച് കഴിഞ്ഞാൽ തള്ളകളായി. കെട്ട്യോൾ: അതെന്താ ആണുങ്ങൾ തന്തകളാവില്ലേ? കെട്ട്യോൻ: വയസ്സാകും തോറും ആണുങ്ങൾ ചെറുപ്പമാവുകയാണല്ലോ. പെണ്ണുങ്ങൾ അങ്ങനെയല്ലല്ലോ. അവരൊരുമാതിരി.. കെട്ട്യോൾ: ഞങ്ങൾക്കിനി പ്രസവിക്കാൻ സൗകര്യമില്ല എന്ന് പറയുന്നിടത്ത് തീരും മനുഷ്യാ നിങ്ങളുടെ ഈ അഹങ്കാരം. പറഞ്ഞ് വന്നത് ഇതാണ്. പെണ്ണുങ്ങൾക്ക് മാത്രമേ പ്രസവിക്കാൻ പറ്റൂ. അപ്പോൾ പ്രസവം കഴിഞ്ഞ് പെണ്ണുങ്ങൾ എങ്ങനെ നടക്കണം എന്ന് പെണ്ണുങ്ങൾ തന്നെ തീരുമാനിച്ചോളും. ഞാൻ ബ്യൂട്ടീ പാർലറിൽ പോകും. ഞാൻ ജിമ്മിൽ പോകും. ഞാൻ ഡാൻസ് ചെയ്യും. ഞാൻ സ്ലീവ്ലെസ്സിടും. ഞാൻ ക്രോപ് ടോപ്പുമിടും. എന്റെ ഇഷ്ടം, എന്റെ മാത്രം ഇഷ്ടം. മമ്മൂട്ടിയും മോഹൻലാലും സ്കിൻ ട്രീറ്റ്മെന്റ് ചെയ്താൽ ‘ആഹ’ നിത്യ ദാസ് മേക്കപ്പ് ഇട്ടാൽ ‘ഓഹോ’😖ഇതെന്തോന്നെടപ്പനേ!?😈 Note : പെണ്ണുങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനെ വെറും മതില് ചാട്ടമായി കാണരുതേ എന്ന് മോങ്ങുന്നു. നിങ്ങൾ ആണുങ്ങളില്ലാതെ ഞങ്ങൾക്കെന്തോന്ന് അവിഹിതം ബ്രോ!?😎 *എല്ലാവരും അങ്ങനെ ആണെന്ന് അഭിപ്രായമില്ല.😀

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago