‘ദൃശ്യം 2’ നു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘ട്വല്‍ത് മാന്‍’ ചിത്രീകരണം തുടങ്ങി. പൂജാ ചടങ്ങുകളോടെയാണ് ഷൂട്ടിങ്ങിന് തുടക്കമായത്. 14 അഭിനേതാക്കള്‍ മാത്രമുള്ള സിനിമയുടെ ചിത്രീകരണം 25 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സസ്പെന്‍സ് ത്രില്ലറായിരിക്കും ചിത്രം. ഒറ്റദിവസത്തെ സംഭവമാണ് കഥയാകുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു.
പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിക്ക് മുമ്പ് ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രമായിരുന്നു ട്വല്‍ത് മാന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം സര്‍ക്കാര്‍ അനുമതി ഇല്ലാതിരുന്നതു കൊണ്ടാണ് ചിത്രീകരണം വൈകിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടുക്കി കുളമാവിലെ ഒരു റിസോര്‍ട്ടിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന്റെ 90 ശതമാനവും ഇവിടെയാകും ചിത്രീകരിക്കുക.
അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നവാഗതനായ കെ.ആര്‍.കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…