മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസ് പ്രധാനവേഷത്തിൽ എത്തുന്ന ‘ഉടൽ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ടു. ശ്രീ ഗോകുലം മൂവീസിന്റ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും ഉടൽ സമ്മാനിക്കുക എന്ന് ട്രയിലറിൽ വ്യക്തം. ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ടീസർ റിലീസ് ചെയ്തതിനു പിന്നാലെ മികച്ച അഭിപ്രായമാണ് ഉടൽ ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനം ആണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. യുട്യൂബിൽ റിലീസ് ചെയ്ത ടീസർ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടേയും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്.
മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മെയ് മാസം ഇരുപതിന് ചിത്രം തിയറ്ററുകളിൽ എത്തും. സഹനിർമ്മാതാക്കൾ ആയി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവർ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…