Categories: MalayalamNews

മമ്മൂക്ക നെഗറ്റീവ് റോളിൽ എത്തുന്ന അങ്കിളിന്റെ കിടിലം ടീസർ എത്തി … ടീസർ കാണാം

 

മമ്മുട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും അങ്കിളിലെ കെ കെ എന്ന കഥാപാത്രം എന്ന് സംവിധായകൻ പറയുന്നു .സ്വന്തം സുഹൃത്തിന്റെ കൗമാരക്കാരിയായ മകളോടോപ്പമുള്ള ഒരു യാത്രയും അതിൽ സംഭവിക്കുന്ന വൈകാരിക
വഴിത്തിരിവുകളുമാണ് സിനിമയുടെ പ്രമേയം .കെ കെ യുടെ വഴിവിട്ട ജീവിതം അറിയാവുന്ന സുഹൃത്തായ വിജയൻ എന്ന കഥാപാത്രമായി എത്തുന്നത് ജോയ് മാത്യുവാണു.

ഒരു മധ്യവർഗ്ഗ മലയാളി കുടുംബത്തിൽ കേരളത്തിന് വെളിയിൽ പഠിക്കുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില ആകസ്മിക സന്ദര്ഭങ്ങളുണ്ട് .ഒരു കഠാര കൈയ്യിലുള്ളതുകൊണ്ടു മാത്രം ഒരു പെൺകുട്ടിയും സുരക്ഷയ്‌തയാവണമെന്നില്ല .പ്രത്യേകിച്ചും പരിചയമില്ലാത്ത നാട്, വഴികൾ ,മനുഷ്യർ ,ഇതിനൊക്കെപ്പുറമെ ശരിയായ ക്യാരക്ടർ എന്താണെന്നറിയാത്ത അച്ഛന്റെ സുഹൃത്ത് കൂടി കൂട്ടിനുള്ളപ്പോൾ . മലയാളി അണുകുടുംബത്തിന്റെ സ്വകാര്യതകൾ അന്യം നിന്നുപോയ മലയാള സിനിമയിൽ കുടുംബ പാശ്ചാത്തലത്തിൽ വേരുറപ്പിച്ചു നിർത്തിയ ഈ സിനിമ കേരളം ഇന്നഭിമുഖീകരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് തുറന്നുവെച്ച വാതിലാണെന്നും ,തനിക്ക് സമൂഹത്തിനോട് എന്തെങ്കിലും പറയാനുള്ളപ്പോൾ മാത്രമാണ് താൻ രചന നടത്താറുള്ളതെന്നും
സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന അങ്കിളിന്റെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യു പറഞ്ഞു .
ഷട്ടർ സിനിമയിലെ ഇനിയെന്ത് സംഭവിക്കും എന്നുള്ള ഉൽകണ്ഠയിൽ ഊന്നിത്തന്നെയാണ് ജോയ് മാത്യു അങ്കിളിന്റെ തിരക്കഥയും രചിച്ചിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു .

മമ്മുട്ടിയെയും ജോയ് മാത്യുവിനേയും കൂടാതെ കാർത്തിക മുരളീധരൻ ,മുത്തുമണി ,കൈലേഷ് ,കെ.പി.എ .സി ലളിത ,സുരേഷ് കൃഷ്ണ ,മേഘനാദൻ , മണി (ഫോട്ടോഗ്രാഫർ ഫെയിം )ബാലൻ പാറക്കൽ ,ബാബു അന്നൂർ.ഗണപതി , നിഷ ,ഹനീഫ് കലാഭവൻ ,രാജശേഖരൻ ,മൂന്നാർ രമേശ് .ഷിജു ,സെയ്ത് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു .

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago