Categories: MalayalamReviews

ഈ അങ്കിൾ സുന്ദരനാണ്, കൈയ്യടികൾക്ക് അർഹനാണ് | അങ്കിൾ റിവ്യൂ വായിക്കാം

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ ഏറെ ഇറങ്ങുന്നുണ്ട്. എന്നാൽ അവയെല്ലാം അന്നന്നത്തെ ചർച്ചകളോട് കൂടി ഇല്ലാതാവുകയാണ്. അവിടെയാണ് മമ്മൂട്ടി നായകനായ ‘അങ്കിൾ’ വേറിട്ട് നിൽക്കുന്നത്. ഈ ചിത്രം പറയുന്ന കാര്യങ്ങൾ ഓരോന്നും ഇന്നും നാളെയും എന്നും ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങൾ തന്നെയാണ്. ചിത്രത്തിന്റെ പേരും മമ്മൂക്ക എന്ന നടനും ഷട്ടറിന് ശേഷം തിരക്കഥ ഒരുക്കുന്ന ജോയ് മാത്യുവുമെല്ലാമാണ് പ്രേക്ഷകനെ തീയറ്ററുകളിലേക്ക് വലിച്ചടുപ്പിച്ചത്. രഞ്ജിത്ത്, എം പത്മകുമാർ എന്നിവരുടെ സഹായിയായിരുന്ന ഗിരീഷ് ദാമോദരൻ തന്റെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന അനുഭവസമ്പത്തിന്റെ കരുത്തിൽ മമ്മുക്ക എന്ന നടനെ പൂർണമായും പുറത്തുകൊണ്ടുവരുന്നതിൽ നേടിയ വിജയം തന്നെയാണ് അങ്കിളിന് ലഭിക്കുന്ന കൈയ്യടികൾ. ആദ്യ സംവിധാനമെന്ന അങ്കലാപ്പുകളോ അതിന്റെതായ യാതൊരു കുറവുകളോ പ്രേക്ഷകന് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് ഈ സംവിധായകന്റെ ഏറ്റവും വലിയ നേട്ടം.

Uncle Review

ഊട്ടിയിലെ കോളേജിൽ പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയാണ് ശ്രുതി. നാട്ടിലേക്ക് പോകാൻ ഇറങ്ങിയ ശ്രുതിക്ക് ബസ് സമരം മൂലം ബസ് കിട്ടുന്നില്ല. അപ്പോഴാണ് ശ്രുതിയുടെ അച്ഛന്റെ സുഹൃത്തായ കെ കെ എന്ന കൃഷ്ണകുമാർ ശ്രുതിക്ക് ഒരു ലിഫ്റ്റ് ഓഫർ ചെയ്യുന്നത്. നിഗൂഡമായ സ്വഭാവത്തിന് ഉടമായ കെ കെ സ്ത്രീവിഷയത്തിൽ അത്ര മോശക്കാരൻ ഒന്നുമല്ല. ശ്രുതി കെ കെക്കൊപ്പം നാട്ടിലേക്ക് യാത്ര തുടങ്ങുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ മമ്മൂട്ടി എന്നും മനോഹരമാക്കിയിട്ടുണ്ട്. അതോടൊപ്പം വില്ലത്തരം കൂടി കൂട്ടുകൂടിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത് മമ്മുക്കയുടെ മറ്റൊരു വേറിട്ട കഥാപാത്രമാണ്. കൃഷ്ണകുമാർ എന്ന വേഷം മമ്മുക്കയുടെ കൈകളിൽ സുരക്ഷിതം. ദുൽഖുർ സൽമാൻ നായകനായ CIAയിലെ പ്രകടനത്തിൽ നിന്നും ഏറെ വളർന്നിട്ടുണ്ട് കാർത്തിക മുരളീധരൻ. മുത്തുമണി, ജോയ് മാത്യു എന്നിവരും നല്ലൊരു പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.

Uncle Review

സാമൂഹികപ്രതിബദ്ധതയുള്ള ഒരു വിഷയത്തെ അതിന്റെതായ ഗൗരവത്തോടെ മനോഹരമായിട്ടാണ് ചിത്രത്തിലൂടെ തിരക്കഥാകൃത്ത് ജോയ് മാത്യു സമീപിച്ചിരിക്കുന്നത്. പുരുഷൻ, സ്ത്രീ എന്നിങ്ങനെയുള്ള വേർതിരിവുകളേയും സദാചാരത്തിന്റെ മൊത്തവ്യാപാരം ഏറ്റെടുത്തിരിക്കുന്ന മലയാളികളെയും കണക്കിന് വിമർശിക്കുന്നുണ്ട് എഴുത്തുകാരനും എങ്കിലും. ക്ലൈമാക്സ് രംഗങ്ങളിൽ കിട്ടിയ ആ കൈയ്യടികൾ അത്തരം മാന്യന്മാർക്കുള്ള ‘അടി’കളുമാണ്. എന്തായാലും ഷട്ടർ തുറന്ന് ജോയ് മാത്യു ഇറക്കിവിട്ട അങ്കിൾ സുന്ദരനാണ്, മിടുക്കനുമാണ്, കൈയ്യടികൾക്ക് അർഹനുമാണ്. മലയാളസിനിമലോകവും പ്രേക്ഷകരും ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട് ജോയ് മാത്യു എന്ന എഴുത്തുക്കാരനിൽ നിന്നും. ബിജിപാൽ ഒരുക്കിയ സംഗീതം ആണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി നിലകൊള്ളുന്നു. ഗാനങ്ങൾക്കൊപ്പം തന്നെ പശ്ചാത്തല സംഗീതവും ഗംഭീരമായി. തന്റെ കാമറകണ്ണുകൾ കൊണ്ട് അഴകപ്പൻ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന്റെ അഴക് വർധിപ്പിച്ചു. ഷമീർ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗ് പ്രേക്ഷകരുടെ ആസ്വാദനത്തെ ഒട്ടും അലോസരപ്പെടുത്താതെ ചിത്രത്തെ മുന്നോട്ട് നയിച്ചു. നാമെല്ലാവരും പറയാൻ കൊതിച്ച കാര്യങ്ങൾ തന്നെയാണ് അങ്കിളിലൂടെ പറഞ്ഞിരിക്കുന്നത്. ഈ അങ്കിൾ പ്രേക്ഷകനെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago