നിരവധി വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇര്‍ഷാദ്.കുറെ ഏറെ സിനിമകളില്‍ നായകനായും സ്വഭാവ നടനായുമെല്ലാം ഇര്‍ഷാദ് അഭിനയിച്ചിട്ടുണ്ട്. ഇര്‍ഷാദ് ഇപ്പോള്‍ ഓപ്പറേഷന് ജാവയുടെ വളരെ വലിയ വിജയത്തിളക്കത്തിലാണ് .മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ള ഇര്‍ഷാദിന്റെ വാക്കുകളാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്നത്. ഇര്‍ഷാദ് പങ്കുവെക്കുന്നതെന്തെന്നാൽ വര്‍ഷം എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ അനുഭവമാണ്. ഇര്‍ഷാദ് മനസ്സ് തുറന്നത് ഒരു മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ്.
മമ്മൂട്ടിയുമായി ആ സമയത്ത് തനിക്ക് അത്ര അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു. ആ ചിത്രത്തില്‍ തന്റെ മൃതദേഹം കൊണ്ടു വരുമ്പോൾ താഴേക്ക് ഇറങ്ങി വരുന്ന സമയത്ത് മമ്മൂട്ടിയുടെ അടുത്തേക്ക് ചെല്ലുന്ന രംഗമാണ്. താന്‍ അടുത്തു ചെന്നതും അദ്ദേഹം തന്റെ നെഞ്ചത്തേക്ക് വീണു കരയുകയായിരുന്നുവെന്ന് ഇര്‍ഷാദ് പറയുന്നു. റിഹേഴ്സലൊന്നും എടുക്കാതെയായിരുന്നു ഇതെന്നും ഇര്‍ഷാദ് പറയുന്നു.താനോ സംവിധായകനോ അങ്ങനൊരു രംഗം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു. മമ്മൂട്ടി സ്വന്തമായി ചെയ്തതാരുന്നു . താന്‍ ആകെ വിഷമത്തിലായെന്നും ഇര്‍ഷാദ് പറയുന്നു. താരം ആ സമയം ആലോചിച്ചത് തന്റെ വിയര്‍പ്പ് പ്രശ്നമാകുമോ എന്നായിരുന്നു. ആകെ വിയര്‍ത്ത് കുളിച്ചാണ് നില്‍ക്കുന്നത്. പുള്ളിക്ക് എന്തെങ്കിലും തോന്നുമോ എന്നൊക്കെയായിരുന്നു ആലോചിച്ചതെന്ന് ഇര്‍ഷാദ് പറയുന്നു.
മമ്മൂക്ക അങ്ങനെയാണെന്ന് അദ്ദേഹം പറയുന്നു. അപ്രതീക്ഷിതമായിട്ടാണ് മമ്മൂട്ടി പെരുമാറുക എന്നാണ് ഇര്‍ഷാദ് പറയുന്നത്.തന്റെ ഉമ്മ മരിച്ച സമയത്ത് മമ്മൂട്ടി വീട്ടില്‍ വന്നതിനെ കുറിച്ചും ഇര്‍ഷാദ് പങ്കുവച്ചു. ‘അഞ്ചുവര്‍ഷം മുൻപാണ് ഉമ്മ മരിക്കുന്നത്. അന്ന് വൈകുന്നേരം ആന്റണി പെരുമ്പാവൂര്‍ വിളിച്ചു. മയ്യത്ത് എടുക്കുന്നതെന്ന് എപ്പോഴാണെന്ന് ചോദിച്ചു. അദ്ദേഹം വരുമെന്ന് പറഞ്ഞു. പക്ഷെ സത്യത്തില്‍ അത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നു. അഞ്ചുമണിയായപ്പോള്‍ മമ്മൂക്കയും ആന്റോ ചേട്ടനും കൂടി വന്നു. എനിക്കങ്ങനെ അടുത്ത് പെരുമാറാനോ സ്വാതന്ത്ര്യം എടുക്കാനോ പറ്റിയിരുന്ന ഒരാള്‍ ആയിരുന്നില്ല മമ്മൂക്ക. എന്നാൽ അദ്ദേഹം അങ്ങനെയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അപ്രതീക്ഷിതമായിയാണ് സംഭവിക്കുന്നത് ‘ ഇര്‍ഷാദ് പറയുന്നു.