മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ രഞ്ജിത്തിന്റെ നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ വേണ്ടിയാണ് സംവൃതക്ക് ആദ്യമായി സിനിമാ ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്.എന്നാൽ ചില കാരണങ്ങളാൽ സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്കെത്തി.അതിന് ശേഷം മലയാളത്തിൽ വളരെ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ സംവൃത അഭിനയിക്കുകയുണ്ടായി.വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.
View this post on Instagram
നിലവിൽ ഇപ്പോൾ അഭിനയത്തില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സംവൃത പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.പിങ്ക് സാരിയില്‍ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. ഭര്ത്താവിനോടൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളയമകന് രുദ്രയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ‘ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകന് രുദ്രയുടെ ചിത്രം സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.സോഷ്യൽ മീഡിയയിൽ കൂടിയാണ് താരത്തിൻെറ വിശേഷങ്ങൾ ആരാധകർ അറിയുന്നത്.