സോഷ്യൽ മീഡിയയിലൂടെ നല്ല വിശേഷങ്ങൾ പങ്കുവെക്കുകയും ആരാധകരുടെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയും ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് ഉണ്ണി മുകുന്ദൻ. ബാഹുബലിയിലെ ദേവസേനയുടെ വേഷത്തിലെത്തി സൂപ്പര്‍ നായികയായി മാറിയ അനുഷ്‌കയുടെ നായകനായി തെലുങ്കിലൊരുക്കിയ ബാഗമതി എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു. പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഇരുവരും കാഴ്ച വച്ചിരുന്നത്.
അതിനാൽ തന്നെ രണ്ടുപേരുടെയും പേരുകളിൽ ഗോസിപ്പുകളും ഇറങ്ങി തുടങ്ങി. നേരത്തെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ നിന്നും അനുഷ്‌കയെ കുറിച്ചുള്ള ചോദ്യത്തിന് അനുഷ്‌കയ്‌ക്കൊപ്പം വളര്‍ന്നൊരു നടന്‍ ആയിരുന്നു താനെങ്കില്‍ അവരെ വിവാഹം കഴിക്കുമായിരുന്നെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ യൂ ട്യൂബിൽ വന്നുകൊണ്ടിരിക്കുകയാണ്. അനുഷ്ക ഇതുവരെ വിവാഹിതയാകാത്തതുകൊണ്ട് ഉണ്ണിമുകുന്ദന് നോക്കാം എന്നാണ് ആരാധകരുടെ അഭിപ്രായം.
“പുരുഷ-സ്ത്രീ ഭേദമന്യേ ഞാന്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും അനുഷ്‌കയില്‍ വീണ് പോയി. കുറച്ച് പ്രായം കൂടി പോയി. പ്രായം ഒരു വിഷയമല്ല. എന്നാല്‍ അവരൊരു സൂപ്പര്‍ നായികയാണ്. ഞാനും അതുപോലൊരു ലെവലില്‍ ആയിരുന്നെങ്കില്‍ എന്തായാലും പ്രൊപ്പോസ് ചെയ്യുന്ന രീതിയിലേക്ക് എത്തുമായിരുന്നു. അവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. സിനിമയിലെ സ്‌പോട്ട് ബോയി മുതല്‍ സംവിധായകന്മാരെയും നടന്മാരെയുമെല്ലാം ഒരുപോലെയാണ് അനുഷ്‌ക കാണുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ ആദ്യത്തെ ഒരാഴ്ച കഴിയുമ്പോള്‍ എല്ലാവരും തിരക്കുകളിലേക്ക് പോകും. പിന്നെ സംവിധായകനോ മറ്റ് വേണ്ടപ്പെട്ടവരോട് മാത്രമേ സംസാരിക്കൂ. എന്നാല്‍ പത്ത് മാസത്തോളം ബാഗമതിയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഇത്രയും കാലം ഒരാള്‍ക്ക് അതുപോലെ അഭിനയിക്കാന്‍ കഴിയില്ലല്ലോ. സ്വഭാവത്തില്‍ കള്ളത്തരമുണ്ടെങ്കില്‍ അത് ഒരാഴ്ച കൊണ്ട് പൊളിഞ്ഞ് വീഴും. സ്ത്രീ എന്ന നിലയില്‍ അവരെ ബഹുമാനിക്കുന്നു. മറ്റ് പലര്‍ക്കും കണ്ട് പഠിക്കാവുന്ന റഫറന്‍സാണ് അനുഷ്‌ക.” ഉണ്ണിമുകുന്ദൻ വാക്കുകളാണിത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…