Categories: Malayalam

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുഹമ്മദിന് അഞ്ച് ലക്ഷം രൂപ സഹായമായി നൽകി നടൻ ഉണ്ണി മുകുന്ദൻ

ഈ വർഷത്തെ കനത്ത പ്രളയത്തിൽ ഒട്ടനേകം പേർക്ക് വീടും സ്വത്തുവകകളും നഷ്ടപ്പെടുകയുണ്ടായി.ഉരുൾപൊട്ടൽ മൂലം എല്ലാം നഷ്ടപ്പെട്ട മുഹമ്മദ്, മാധ്യമ പ്രവർത്തകയുടെ മുന്നിൽ പൊട്ടിക്കരയുന്ന വിഡിയോ ഏറെ വൈറലായി മാറിയിരുന്നു.വീട് പൂർണമായും മുഹമ്മദിന് നഷ്ടമായിരുന്നു.

ഇപ്പോൾ ഇതാ മുഹമ്മദിന് അഞ്ച് ലക്ഷം രൂപ സഹായം നൽകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.ഉണ്ണി മുകുന്ദന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്. സഹദ് മേപ്പടി എന്ന ആളാണ് ഈ നല്ല വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചതും.

സഹദിന്റെ കുറിപ്പ് വായിക്കാം:

ഇന്ന് നമ്മുടെ പഞ്ചായത്തിൽ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാൻ സാക്ഷിയായി. ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന കിളിയൻകുന്നത് വീട്ടിൽ മുഹമ്മദ് ഇക്കയ്ക് സിനിമ താരം ഉണ്ണി മുകുന്ദൻ സഹായമായി നൽകിയ 5 ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്.

ടി.വി ചാനലിൽ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഉണ്ണി മുകുന്ദൻ ഇക്കയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു.സുഹൃത്തുക്കൾ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദൻ ഇക്കയുമായി ഫോണിൽ സംസാരിച്ചു.

പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ , വാർഡ് മെംബർ ചന്ദ്രൻ, എട്ടാം വാർഡ് മെംബർ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുൻ കോഴിക്കോട് , രജീഷ് കന്മനം എന്നിവർ ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയായി.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago