Categories: Malayalam

“മലബാര്‍ ഒരു കഷ്ടത അനുഭവിക്കുമ്പോൾ അവരെ സഹായിക്കാന്‍ ആരുമില്ല, കൈവിടരുത്”;സഹായം അഭ്യർത്ഥിച്ച് ഉണ്ണി മുകുന്ദൻ

പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി സഹായമഭ്യർത്ഥിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. താരം അഭിനയിച്ച ‘സ്റ്റൈല്‍’ എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സഹായം അഭ്യര്‍ഥിച്ച് അയച്ച വോയിസ് മെസ്സേജ് പങ്കുവെച്ചുകൊണ്ട് ആണ് താരം സഹായം തേടുന്നത്. കളക്ഷന്‍ സെന്ററുകളില്‍ ആവശ്യത്തിന് സാധനങ്ങളെത്തുന്നില്ലെന്നാണ് വോയിസ് മെസ്സേജിലൂടെ മനസ്സിലാകുന്നത്.

വളരെ ചുരുക്കം സാധനങ്ങൾ ആണ് കളക്ഷൻ സെൻസറുകളിൽ എത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കൂടെ നിന്നവരെ ഇത്തവണ കൈ വിടരുതെന്നും മലബാറിലേക്ക് സഹായങ്ങൾ ഒന്നും തന്നെ എത്തുന്നില്ല എന്നും താരം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

ഞാൻ അഭിനയിച്ച സ്റ്റൈൽ എന്ന ചിത്രത്തിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന വിഷ്ണു ഒരു സഹായം അഭ്യർത്ഥിച്ചു കൊണ്ട് എനിക്കയച്ച വോയിസ് മെസ്സേജ് ആണിത്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ പ്രളയ ബാധിതമായ മലപ്പുറത്താണ്. വീട്ടിലേക്കു എത്താൻ സാധിക്കാതെ ഇപ്പോൾ കൊച്ചിയിൽ ഉള്ള വിഷ്ണു കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ കളക്ഷൻ പോയിന്റിൽ ആണ് ഉള്ളത്. അവിടുത്തെ സാഹചര്യത്തെ കുറിച്ച് വിഷ്ണു പറയുന്ന കാര്യങ്ങൾ വേദനാ ജനകം ആണ്. വളരെ കുറച്ചു സാധന സാമഗ്രികൾ മാത്രമാണ് ഇപ്പോൾ അവിടെയുള്ളൂ. പ്രളയ ബാധിത പ്രദേശത്തേക്ക് കയറ്റി അയക്കാനുള്ള ഒന്നും തന്നെ നല്ല അളവിൽ അവിടെയില്ല. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ അടക്കം അവിടെ സാധനങ്ങൾ ശേഖരിക്കാനും പാക്ക് ചെയ്യാനും ഒക്കെ ഉണ്ടെങ്കിലും വളരെ ചെറിയ അളവിൽ മാത്രമേ സാധനങ്ങൾ ജനങ്ങളിൽ നിന്നും സന്നദ്ധ സംഘങ്ങളിൽ നിന്നും അവിടെ എത്തുന്നുള്ളൂ. ഒരു ലോഡ് പോലും കയറ്റി അയക്കാൻ പറ്റാത്ത അത്രേം കുറച്ചു സാധങ്ങൾ മാത്രം ഉള്ള സാഹചര്യം ആണ് നിലവിലുള്ളത്. സോഷ്യൽ മീഡിയ വഴി ഒക്കെ ശ്രമിക്കുന്നുണ്ട് എങ്കിലും സാധനങ്ങൾ എത്തുന്നില്ല. മലപ്പുറം, നിലമ്പൂർ, വളാഞ്ചേരി ഭാഗത്തൊക്കെയുള്ള ജനങ്ങളുടെ നില വളരെ പരിതാപകരമായ സ്ഥിതിയിലാണ്. കഴിഞ്ഞ വർഷം പ്രളയം ഉണ്ടായ സമയത്തും അതിനു ശേഷവുമെല്ലാം ഒട്ടേറെ സഹായങ്ങൾ ആണ് മലബാർ ഏരിയയിൽ നിന്നു മധ്യ കേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും പ്രവഹിച്ചത്. ഓരോ റിലീഫ് ക്യാമ്പുകളിലേക്കും അത്രയധികം സാധന സാമഗ്രികൾ ആണ് ഒഴുകിയെത്തിയത്. ഒട്ടേറെ പ്രവർത്തകരും അതിനൊപ്പം സഹായത്തിനു എത്തിയിരുന്നു. എന്നാൽ ഇത്തവണ മലബാർ പ്രളയത്തിൽ അകപ്പെട്ടപ്പോൾ അവരെ സഹായിക്കാൻ ആരും ആവേശവും ഉത്സാഹവും കാണിക്കുന്നില്ല എന്നത് താൻ നിൽക്കുന്ന കൊച്ചിയിലെ ഏറ്റവും വലിയ കളക്ഷൻ പോയിന്റിലെ സ്ഥിതി ചൂണ്ടി കാണിച്ചു കൊണ്ട് വിഷ്ണു വിശദീകരിച്ചു. കഴിയുമെങ്കിൽ ഈ സാഹചര്യത്തെ കുറിച്ചുള്ള അറിവ് കൂടുതൽ പേരിലേക്ക് എത്തിക്കാൻ പറ്റുന്ന സഹായം ചെയ്യാമോ എന്നുള്ള വിഷ്ണുവിന്റെ വേദന നിറഞ്ഞ അപേക്ഷയാണ് ഇപ്പോൾ എന്റെ കാതിൽ മുഴങ്ങുന്നത്. സ്വന്തം കുടുംബത്തെ കാണാൻ പോലും കഴിയാത്ത വിഷമത്തിലും ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ ഉള്ള ശ്രമത്തിലാണ് വിഷ്ണുവും അതുപോലെയുള്ള ഒരുപാട് പേരും. ഈ സമയത്തു അവരെ ഒറ്റപ്പെടുത്തരുത്. കഴിഞ്ഞ തവണ ചേർത്തു പിടിച്ചവരെ ഇന്ന് നമ്മൾ കൈ വെടിയരുത്. എന്നാൽ പറ്റുന്നതെല്ലാം ഞാൻ ചെയ്യാൻ ശ്രമിക്കുകയാണ്…നിങ്ങളും ചെയ്യുക…വിഷ്ണു എന്നോട് പറഞ്ഞത് പോലെ ഞാൻ നിങ്ങളോടും അപേക്ഷിക്കുകയാണ്…കൈ വിടരുത്…അതിജീവിക്കും നമ്മൾ ഒരുമിച്ച്….. അതല്ലേ കേരളം…അതാവണ്ടേ മലയാളി…..

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago