നടൻ, ഗായകൻ എന്നീ നിലകളിൽ നിന്നും ഗാനരചയിതാവ് എന്ന നിലയിലേക്ക് കൂടി കടന്ന താരമാണ് ഉണ്ണിമുകുന്ദൻ. ഈ കൊറോണ കാലത്ത് നിരവധി വ്യക്തികൾക്കാണ് ഉണ്ണിമുകുന്ദൻ സഹായം വീട്ടിൽ എത്തിച്ചു കൊടുത്തത്. മലപ്പുറത്തുള്ള അഭിഷേകിന് ആണ് ഇത്തവണ ഉണ്ണിമുകുന്ദൻ തന്റെ സഹായഹസ്തം എത്തിച്ചു കൊടുത്തത്. മാർബിളിലും പലകയിലും കൊട്ടി ശീലിച്ച കൊച്ചു മിടുക്കനാണ് അഭിഷേക്. അഭിഷേകിന് ഡ്രം കിറ്റ് ആണ് ഉണ്ണി മുകുന്ദൻ ഫാൻസ് അസോസിയേഷനിലൂടെ കൈമാറിയത്.
അഭിഷേകിനെ നേരിൽ കാണാൻ സാധിച്ചില്ലെങ്കിലും ഉണ്ണി മുകുന്ദൻ വീഡിയോ കോളിലൂടെ കുട്ടിയോട് സംസാരിച്ചു. പുതിയ ഡ്രംസ്സിൽ ആദ്യമൊക്കെ അഭിഷേകിന് കൈ വഴങ്ങുന്നില്ല എങ്കിലും പിന്നീട് അത് ശീലമാക്കി എടുത്തു. ഉണ്ണി മുകുന്ദൻ വീഡിയോ കോൾ ചെയ്തപ്പോൾ അഭിഷേക് തന്നെ സിനിമയിൽ എടുക്കുമോ എന്ന കൊച്ച് ആഗ്രഹവും പ്രകടിപ്പിച്ചു. നന്നായി പെർഫോം ചെയ്യുകയാണെങ്കിൽ ഭാവിയിൽ തന്റെ സിനിമയിൽ സംഗീതം ചെയ്യുവാൻ വിളിക്കാം എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാഗ്ദാനം. ഡ്രംസ്സിന് കേടുപാടുകൾ പറ്റിയാൽ തന്നെ അറിയിക്കണം എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്. സമ്മാനം അഭിഷേകിന്റെ അരികിലെത്തിച്ചത് ഉണ്ണി മുകുന്ദന്റെ കൊച്ചി, തൃശുർ, മലപ്പുറം ജില്ലകളിലെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…