ഹർത്താൽ ദിനം ചിലർക്ക് ആശ്വാസത്തിന്റെയും ചിലർക്ക് ആഘോഷത്തിന്റെയുമാണ്. ഈസ്റ്ററിന്റെ പിറ്റേന്ന് തന്നെ ഒരു ഹർത്താൽ വന്നത് ചിലരെ ചെറുതായിട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. ഈസ്റ്ററിന്റെ ക്ഷീണം തീർക്കാമല്ലോ…! എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ ഹർത്താൽ ദിനം അടിപൊളിയാക്കിയത് നടൻ ഉണ്ണി മുകുന്ദനാണ്. സെലിബ്രിറ്റി എന്നൊരു പട്ടം ചാർത്തിക്കിട്ടിയതിനാൽ സ്വതന്ത്രമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും സാധിക്കാതെ വീർപ്പുമുട്ടി ജീവിക്കുന്നവരാണ് പല നടീനടന്മാരും. അങ്ങനെയുള്ളൊരു വീർപ്പുമുട്ടലിൽ നിന്നുമാണ് ഉണ്ണി മുകുന്ദൻ തെല്ലൊരാശ്വാസം നേടിയെടുത്തിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു സെൽഫി ചിത്രത്തിലൂടെയാണ് ആ സന്തോഷം ഉണ്ണി മുകുന്ദൻ പങ്കു വെച്ചിരിക്കുന്നത്. ഹർത്താൽ ദിനം അതിന്റെ പൂർണതയിൽ തന്നെ ആസ്വദിക്കുവാൻ കഴിഞ്ഞുവെന്നാണ് ഉണ്ണി പറഞ്ഞിരിക്കുന്നത്. കൊച്ചിയിലൂടെ മനോഹരമായ ഒരു നടത്തം, ആദ്യത്തെ മെട്രോ യാത്ര പിന്നെയൊരു ഓട്ടോ റൈഡും. തലയെല്ലാം മൊട്ടയടിച്ച് ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ പാടില്ലാത്ത ലുക്കിലായിരുന്നു ഉണ്ണി മുകുന്ദന്റെ യാത്ര. അദ്ദേഹം തന്നെ പറഞ്ഞത് പോലെ..”അതേ, നിരത്തുകളിൽ ഒരു മൊട്ടതലയൻ പയ്യൻ ഉണ്ടായിരുന്നു.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…