Categories: Malayalam

മമ്മൂക്ക മാമാങ്കത്തിൽ ഗസ്റ്റ് റോളോ?ആരാധകന്റെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി ഉണ്ണി മുകുന്ദൻ

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം പ്രദർശത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്.മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്.

ചിത്രത്തിന്റെ പല പോസ്റ്ററുകളിലും മമ്മൂട്ടിക്ക് പ്രാധാന്യം കുറയുന്ന പോലെ ആരാധകർ സംശയിക്കപ്പെട്ടിരുന്നു..നടൻ ഉണ്ണി മുകുന്ദനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യം ഇതാണ്, “ഒരു ഡൗട്ട് ഉണ്ണിയേട്ടാ.. മമ്മുക്ക ഇനി ഗസ്റ്റ് റോൾ എങ്ങാനും ആണോ? അല്ല ഫോട്ടോസ് മൊത്തം ചേട്ടന്റെ മാത്രം പുറത്തിറങ്ങുന്നത് കൊണ്ട് ചോദിക്കുന്നതാണ്”. ഈ ചോദ്യത്തിന് ഉണ്ണി മുകുന്ദൻ കൊടുത്ത മാസ്സ് മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.“മമ്മുക്ക ഹീറോ ആണെന്ന് പ്രൂവ് ചെയ്യാൻ ഫോട്ടോസ് വേണ്ട.. പേര് മാത്രം മതി.. മമ്മുക്കയുടെ പ്രകടനം നിങ്ങൾക്ക് ഒരുപാടു സന്തോഷം നൽകും”ഉണ്ണി മുകുന്ദൻ പറഞ്ഞു

മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ, അബു സലിം, വത്സലാ മേനോൻ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, സുധീർ സുകുമാരൻ, മാസ്റ്റർ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്‌സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.ചിത്രം നവംബർ 21നാണ് തിയറ്ററുകളിൽ എത്തുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago