“നല്ല സുഹൃത്തുക്കൾ നിങ്ങൾക്ക് ഭക്ഷണം വാങ്ങി തരും; ഏറ്റവും അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ ഭക്ഷണം കഴിക്കും” സൗഹൃദത്തെ ഇതിലും നന്നായി വ്യക്തമാക്കാൻ പറ്റിയ വരികൾ വേറെയില്ല. ലാലേട്ടൻ, മമ്മൂക്ക, സിദ്ധിഖ്, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർക്കൊപ്പമുള്ള ഒരു സെൽഫി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ കുറിച്ച വരികളാണിത്. എല്ലാവരുമൊന്നിച്ച് ഡിന്നർ കഴിച്ചതിന് ശേഷമുള്ള ഒരു സെൽഫിയാണിത് എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ദിലീപിന്റെയും ജയറാമിന്റെയും മൊട്ട ലുക്ക് ഈ ഫോട്ടോ വന്നതിൽ പിന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിനായുള്ള ഗെറ്റപ്പ് ചേഞ്ച് കാരണമാണ് ദിലീപ് മൊട്ടയടിച്ചിരിക്കുന്നത്. ജയറാമാകട്ടെ തന്റെ പുതിയ സംസ്‌കൃത ചിത്രത്തിന് വേണ്ടിയും.
കൈയ്യടി നേടിയ മാമാങ്കത്തിലെ കഥാപാത്രത്തിന് ശേഷം മേപ്പടിയാൻ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാമാങ്കത്തിന് വേണ്ടി കഠിനപ്രയത്നം നടത്തി നേടിയെടുത്ത ശരീരത്തിൽ മാറ്റം വരുത്തി വണ്ണവും കുടവയറും വെച്ച ലുക്കിലാണ് പുതിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…