Categories: MalayalamMovie

മനസ്സില്‍ തൊട്ടും ത്രില്ലടിപ്പിച്ചും മേപ്പടിയാന്‍; റിവ്യൂ വായിക്കാം

ഡ്രാമ ത്രില്ലറുകള്‍ എന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. വ്യത്യസ്തമായ കഥ പറയുന്ന ഡ്രാമ ത്രില്ലര്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നവാഗത സംവിധായകനായ വിഷ്ണു മോഹന്‍ ഒരു ഡ്രാമ ത്രില്ലറുമായി നമ്മുടെ മുന്നില്‍ എത്തിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായ മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന ബാനറില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായ മേപ്പടിയാനില്‍ അദ്ദേഹം തന്നെയാണ് നായക വേഷവും ചെയ്തിരിക്കുന്നത്. ഇതിന്റെ ട്രൈലെര്‍, അതുപോലെ സൂപ്പര്‍ ഹിറ്റായ ഗാനങ്ങള്‍ എന്നിവയിലൂടെ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ ഉണ്ടാക്കികൊണ്ട് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്തത്.

ഒരേ സമയം ഒരു ഡ്രാമ ആയും അതുപോലെ ത്രില്ലിംഗ് ആയും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ എന്ന വര്‍ക്ക് ഷോപ് ജോലിക്കാരന്റെ ചുറ്റുമാണ്. കല്യാണം നിശ്ചയിച്ചു വെച്ചിട്ടുള്ള ജയകൃഷ്ണന്‍ വീട്ടില്‍ അമ്മയോടൊപ്പമാണ് താമസം. അങ്ങനെയിരിക്കെ തന്റെ പെങ്ങള്‍ക്ക് വീട് വെക്കാന്‍ ഒരു പത്തു സെന്റ് സ്ഥലം നോക്കാനിരിക്കുന്ന ജയകൃഷ്ണനെ, ഫിലിപ് എന്ന സുഹൃത്ത് ഒരു സ്ഥല കച്ചവടത്തിന്റെ പ്ലാനില്‍ പങ്കു ചേര്‍ക്കുന്നു. അങ്ങനെ ഫിലിപ്പിനൊപ്പം ചേരുന്ന ജയകൃഷ്ണന്റെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ട്, ആ സ്ഥല കച്ചവടത്തില്‍ ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ ഉണ്ടാവുകയാണ്. അതോടെ ആ കച്ചവടത്തിന്റെ മുഴുവന്‍ ബാധ്യതകളും നൂലാമാലകളും ജയകൃഷ്ണന് ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയില്‍ എത്തുന്നു. അവിടെ നിന്ന് മുന്നോട്ടുള്ള ജയകൃഷ്ണന്റെ പോരാട്ടമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.

ഒരു നവാഗത സംവിധായകന്‍ ആണെങ്കിലും, വിഷ്ണു മോഹന്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നതു. അദ്ദേഹം തന്നെ രചിച്ച തിരക്കഥയുടെ കരുത്തു ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി എന്ന് പറയാം. മികച്ച രീതിയില്‍ തന്നെ കഥാ സന്ദര്ഭങ്ങളും കഥാപാത്ര രൂപീകരണവും നടത്തിയ വിഷ്ണു മോഹന്‍, ആകാംഷ നിറഞ്ഞ സാഹചര്യങ്ങളും കഥ പറയുന്ന വഴിയില്‍ ഒരുക്കി രചയിതാവ് എന്ന നിലയില്‍ ഒരിക്കല്‍ കൂടി മികവ് തെളിയിച്ചു. ആ മികച്ച തിരക്കഥക്കു സംവിധായകനെന്ന നിലയില്‍ അദ്ദേഹം നമ്മുക്ക് മുന്നിലെത്തിച്ച ദൃശ്യ ഭാഷയിലൂടെ, ത്രില്ലടിപ്പിക്കുന്ന ഒരു സിനിമാനുഭവം ആയി മാറാന്‍ മേപ്പടിയാന്‍ എന്ന ഈ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു പ്രമേയവും ആ പ്രമേയത്തിന്റെ സാങ്കേതികപരമായ മികച്ച ആവിഷ്‌കാരവും ആണ് ഈ ചിത്രത്തെ മനോഹരമാക്കുന്നത് എന്ന് എടുത്തു പറയണം. പ്രേക്ഷകരെ ആദ്യം മുതലേ ചിത്രത്തിന്റെ കഥാന്തരീക്ഷത്തിലേക്കു കൊണ്ട് വരാന്‍ സംവിധായകന് സാധിച്ചു എന്നിടത്തു തന്നെ ചിത്രം ഒരു വിജയം ആയി മാറി. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ആണ് വിഷ്ണു മോഹന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരനായ ഒരു കഥാപാത്രത്തിന്റെ പോരാട്ടവും വിജയവുമെല്ലാം പ്രേക്ഷകരുടെ മനസ്സില്‍ തൊടുന്ന രീതിയില്‍ ആവിഷ്‌കരിക്കാന്‍ ഈ പുതുമുഖ സംവിധായകന് സാധിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറോളം മാത്രമാണ് ചിത്രത്തിന് നീളമുള്ളൂ എന്നത് കൊണ്ട് തന്നെ, മെലോഡ്രാമാറ്റിക് ആയ സന്ദര്‍ഭങ്ങള്‍ വന്നെങ്കിലും അതൊന്നും പ്രേക്ഷകരെ ബോറടിപ്പിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങിയില്ല.

ഉണ്ണി മുകുന്ദന്‍ എന്ന നടന്‍, ഒരു സ്‌റ്റൈലിഷ് ഹീറോ എന്നതിനൊക്കെ അപ്പുറം മികച്ച റേഞ്ച് ഉള്ള ഒരു നടന്‍ ആണെന്ന് നമ്മുക്ക് കാണിച്ചു തരുന്ന ചിത്രം കൂടിയാണ് മേപ്പടിയാന്‍. അത്ര മികവോടെ തന്നെ ജയകൃഷ്ണന്‍ എന്ന തന്റെ കഥാപാത്രത്തിന് ഉണ്ണി ജീവന്‍ നല്‍കി. ഓരോ ചലനത്തിലും കഥാപാത്രമായി മാറാന്‍ ഉണ്ണി മുകുന്ദന് സാധിച്ചു എന്നത് ഈ നടന്റെ പ്രതിഭ കാണിച്ചു തരുന്നു. മറ്റൊരു പ്രധാന വേഷം ചെയ്ത സൈജു കുറുപ്പ് ഒരിക്കല്‍ കൂടി തന്റെ വേഷം മികച്ചതാക്കിയപ്പോള്‍ നായികാ വേഷം ചെയ്ത അഞ്ജു കുര്യന്‍ തന്റെ കഥാപാത്രത്തെ ഏറെ പക്വതയോടെ തന്നെ അവതരിപ്പിച്ചു ഫലിപ്പിച്ചു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, നിഷ സാരംഗ്, കുണ്ടറ ജോണി, കോട്ടയം രമേശ്, ജോര്‍ഡി പൂഞ്ഞാര്‍, പോളി വത്സന്‍ എന്നീ നടീനടന്മാരും തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ചിത്രത്തിന്റെ മാറ്റു വര്‍ധിപ്പിച്ചു. രാഹുല്‍ സുബ്രമണ്യന്‍ ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. അദ്ദേഹം ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോള്‍ കാമറ കൈകാര്യം ചെയ്ത നീല്‍ ഡികുന്ന നല്‍കിയ ദൃശ്യങ്ങളും ചിത്രത്തിന്റെ സാങ്കേതിക മികവിനെ സഹായിച്ചിട്ടുണ്ട്. ഷമീര്‍ മുഹമ്മദ് നിര്‍വഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ വേഗത താഴാതെ സഹായിച്ചപ്പോള്‍, ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ചെയ്തവരും തങ്ങളുടെ ജോലി മികച്ച രീതിയില്‍ ചെയ്തു. വിഷ്ണു മോഹന്‍ എന്ന നവാഗത സംവിധായകന്‍ ഉണ്ണി മുകുന്ദന് ഒപ്പം ചേര്‍ന്ന് നമ്മുക്ക് സമ്മാനിച്ചത് മികച്ച ഒരു ചിത്രമാണ്. സാങ്കേതികമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും മികച്ചു നില്‍ക്കുന്ന ഈ ചിത്രം തരുന്ന സിനിമാനുഭവം പ്രേക്ഷകരെ നിരാശരാക്കില്ല എന്നുറപ്പാണ്. തന്റെ ആദ്യ നിര്‍മ്മാണ സംരഭം തന്നെ നല്ലൊരു ചിത്രത്തിലൂടെ ആയതിലും, ഇതിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വേറെ ഒരു തലം കാണിച്ചു തരാന്‍ സാധിച്ചതിലും ഉണ്ണി മുകുന്ദന് അഭിമാനിക്കാം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

6 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

7 days ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago