ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രമായ മേപ്പടിയാന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഏറെ ആകാംക്ഷ നിറക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ട്രെയ്ലർ. ജനുവരി പതിനാലിനാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളിലാണ് പ്രേക്ഷകരുടെ പ്രിയതാരമിപ്പോൾ.
നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യചിത്രം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.
ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ജയകൃഷ്ണൻ എന്നൊരു സാധാരണക്കാരന്റെ ജീവിതം പറയുന്നതാണ്. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി നാൽപ്പത്തെട്ടോളം ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. രാഹുൽ സുബ്രഹ്മണ്യനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നീൽ ഡിക്കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹൻ, പ്രൊഡക്ഷൻ മാനേജര്‍ വിപിൻ കുമാര്‍ എന്നിവരാണ്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…